ഭർത്താവ് സായ് കുമാറും മകൾ അരുന്ധതിയുമാണ് വീഡിയോയിൽ. 

ലയാളികളുടെ പ്രിയതാരമാണ് ബിന്ദു പണിക്കർ. ഏത് കഥാപാത്രമായാലും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച നടി തന്റെ അഭിനയ മികവ് ഇപ്പോഴും പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ ബിന്ദു പണിക്കരുടെ ഇന്ദുമതി എന്ന കഥാപാത്രത്തെ മലയാളികൾക്ക് അത്രപെട്ടെന്നൊന്നും മറക്കാനാകില്ല. വൻ താരനിര അണി നിരന്ന ചിത്രത്തിൽ ആളുകൾ ഓർത്തിരിക്കുന്നത് ഇന്ദുമതിയുടെ ഇംഗ്ലീഷ് ആയിരിക്കും. ഇപ്പോഴിതാ ഇന്ദുമതിയെ ഒരിക്കൽ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബിന്ദു പണിക്കർ. 

ഭർത്താവ് സായ് കുമാറും മകൾ അരുന്ധതിയുമാണ് വീഡിയോയിൽ. അരുന്ധതിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഇന്ദുമതിയുടെ രസകരമായ ഇംഗ്ലീഷ് ഡയലോഗുകൾ കോർത്തിണക്കിക്കൊണ്ടാണ് അവതരണം.

മുൻപും കുടുംബം ഈ ഡയലോഗുകളുമായി എത്തിയിട്ടുണ്ട്. ടിക്ടോക് നാളുകളിൽ കല്യാണി സജീവമായിരുന്നു. അന്ന് അമ്മയും അച്ഛനും മകളുമായിരുന്നു പ്രധാന അവതാരകർ. സായ് കുമാറിന്റെ ചില ഡയലോഗുകളും ഇത്തരത്തിൽ പ്രചരിച്ചിരുന്നു.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona