പ്രേക്ഷകര്‍ക്കിടയില്‍ സമാനതകളില്ലാത്ത സ്വീകാര്യത ലഭിച്ച സീരിയലായിരുന്നു സീത. പരമ്പരയില്‍ സീതയായി വേഷമിട്ടത് സ്വാസികയായിരുന്നു. ഇന്ദ്രനായി വേഷമിട്ടത് ഷാനവാസ് ഷാനു എന്ന നടനും. വളരെ സിനിമാറ്റിക്കായി നിര്‍മിച്ച സീരിയില്‍ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. സീരിയല്‍ അവസാനിപ്പിച്ചിട്ടും കഥാപാത്രങ്ങളെ മറക്കാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല.

വ്യത്യസ്തമായ പ്രണയാവതരണവും കുടുംബ ജീവിതവും ഇരുകയ്യും നീട്ടി സ്വീകരിച്ചതിനൊപ്പം ഇരു കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ദത്തെടുത്തു. കീഴ്വഴക്കങ്ങള്‍ തെറ്റിച്ചുള്ള സീരിയലിന്‍റെ കഥാഗതി പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചുവെന്ന് വേണം പറയാന്‍. കഥാപാത്രങ്ങളായ ഇന്ദ്രന്‍റെയും സീതയുടെയും വിവാഹം തത്സമയം എത്തിയതും ജീവിതത്തിലേതെന്നതുപോലെ ആരാധകര്‍ ഏറ്റെടുത്തതും മറ്റൊരു വ്യത്യസ്തതയായി. പരമ്പരയ്ക്ക് ശേഷം സ്വാസികയക്കും ഷാനുവിന്‍റെയും ആരാധകര്‍ വര്‍ധിച്ചുവെന്നതില്‍ ഇരുവര്‍ക്കും തര്‍ക്കമില്ല. അതുകൊണ്ടുതന്നെയാണ് താരങ്ങളും ആ പരമ്പരയുടെ ഓര്‍മയില്‍ വികാരഭരിതരാകുന്നത്.

പരമ്പരയിലെ കഥാപാത്രമായ ഇന്ദ്രന്‍ അഥവാ ഷാനുവിന്‍റെ പിറന്നാള്‍ ദിനമായ ഇന്നലെ സ്വാസിക ചെയ്ത ആശംസാ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ആഘോഷിക്കുന്നത്. 'ഹായ് ഇന്ദ്രേട്ട ഐ മിസ് യു സോ മച്ച്. ലാസ്റ്റ് ബർത്ത് ഡേ നമ്മൾ ഒരുമിച്ച് ആഘോഷിച്ചു. ഇത്തവണ രണ്ടുപേരും രണ്ടിടത്താണ്. എന്നാലും  ഇതുപോലുരു കോ ആക്ടറിനെ കിട്ടിയതിൽ ഇപ്പോഴും ഒരുപാട് ഒരുപാട് സന്തോഷമുണ്ട്. നമ്മൾ രണ്ടുപേരും കൂടി ഒരുപാട് ഒരുപാട് നല്ല മുഹൂർത്തങ്ങൾ ലൊക്കേഷനിൽ ആഘോഷിച്ചിട്ടുണ്ടല്ലോ'

ഇത്രയും പറയുന്നതിനിടെ സ്വാസികയുടെ കണ്ണുകളില്‍ വൈകാരികത നിറയുന്നുണ്ടായിരുന്നു. വീഡിയോ കണ്ട ആരാധകരില്‍ ചിലര്‍ അത് കമന്‍റ് ചെയ്യുകയും ചെയ്തു. 'എല്ലാത്തിനും ഇത്രയും കോപ്പറേറ്റീവായി എന്റെ എല്ലാ കുശുമ്പും കുന്നായ്മയും വഴക്കും എല്ലാം സഹിച്ച് എന്റെ കൂടെ നിന്നതിന് നന്ദിയുണ്ട്.  ഷാനു ഐ റിയലി ലവ് യു. ആൻഡ് ഹാപ്പി ബിർത്ത ഡേ... ഒരുപാട് സന്തോഷവും ഐശ്വര്യവും ഉണ്ടാവട്ടെ, എന്നും ഇതേ പോലെ നല്ലൊരു സുഹൃത്തായിട്ട് ലൈഫ് ലോങ് ഉണ്ടാവുക. താങ്ക് യു ആൻഡ് ഐ റിയലി മിസ് യു ഇന്ദ്രേട്ട " എന്നുപറ‍ഞ്ഞാണ് സ്വാസിക വീഡിയോ അവസാനിപ്പിക്കുന്നത്.