സുഗീത് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ഓർഡിനറി എന്ന  ഹിറ്റ് ചിത്രത്തില്‍ നായികയായിട്ടായിരുന്നും പാര്‍വതി അഥവാ ശ്രിത ശിവദാസിന്‍റെ  ചലച്ചിത്ര പ്രവേശം. സിനിമയിലെത്തിയ ശേഷമായിരുന്നു ശ്രിതയുടെ പേരുമാറ്റം.

സുഗീത് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ഓർഡിനറി എന്ന ഹിറ്റ് ചിത്രത്തില്‍ നായികയായിട്ടായിരുന്നും പാര്‍വതി അഥവാ ശ്രിത ശിവദാസിന്‍റെ ചലച്ചിത്ര പ്രവേശം. സിനിമയിലെത്തിയ ശേഷമായിരുന്നു ശ്രിതയുടെ പേരുമാറ്റം. ചാക്കോച്ചനും ബിജു മേനോനും ആസിഫ് അലിയും തകര്‍ത്തഭിനയിച്ച ഓര്‍ഡിനറിയില്‍ നായിക വേഷത്തിലായിരുന്നു ശ്രിതയെത്തിയത്.

കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വെള്ളിത്തിരയിലെത്തിയ ശ്രിത ഇതിനോടകം പത്തോളം സിനിമകളില്‍ വേഷമിട്ടു. നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ കുഞ്ചാക്കോ ബോബന്‍റെ നായികയായിട്ടായിരുന്നു ശ്രിത ഓര്‍ഡിനറിയില്‍ വേഷമിട്ടത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ താരം അടുത്തിടെ പങ്കുവച്ച് ചിത്രങ്ങള്‍ കണ്ട് ആശ്ചര്യപ്പെടുകയാണ് ആരാധകര്‍. നാടന്‍ വേഷത്തില്‍ എത്തി പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ താരത്തിന്‍റ ബോള്‍ഡായ കിടില്‍ ഫോട്ടോഷൂട്ടാണ് ഇന്‍സ്റ്റയിലൂടെ പങ്കുവച്ചിരിക്കുന്നത്.

View post on Instagram

ടെലിവിഷന്‍ ആയിരുന്നു മറ്റ് പല താരങ്ങളെയും പോലെ ശ്രിതയുടെയും തുടക്കം. താരോത്സവം ഡ്യൂഡ്രോപ്സ് എന്നീ പരിപാടികളില്‍ അവതാരകയായി തിളങ്ങിയ ശേഷമായിരുന്നു ശ്രിതയുടെ സിനിമാ പ്രവേശം. സിനിമയിലെ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ വേഷത്തിലുള്ള ഫോട്ടോഷൂട്ട് എന്തായാലും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

View post on Instagram
View post on Instagram