Asianet News MalayalamAsianet News Malayalam

തീയറ്ററിനുള്ളില്‍ വെടിക്കെട്ട്: ഫാന്‍സിന്‍റെ പ്രവര്‍ത്തിയില്‍ പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കുകയും. ചില സല്‍മാന്‍ ആരാധകര്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സല്‍മാന്‍റെ സോഷ്യല്‍ മീഡിയ അഭ്യര്‍ത്ഥന.

Bollywood Star Salman Khan Appeals for Calm After Fans Set Off Fireworks Inside Theatre vvk
Author
First Published Nov 16, 2023, 9:14 AM IST

മുംബൈ: തീയറ്ററില്‍ പടക്കം പൊട്ടിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച് നടന്‍ സല്‍മാന്‍ ഖാന്‍. മലേഗാമില്‍ സല്‍മാന്‍ ആരാധകര്‍ സല്‍മാന്‍ ചിത്രം ടൈഗര്‍ 3ക്കിടെ പടക്കം പൊട്ടിച്ച വീഡിയോ വൈറലായതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റുമായി സല്‍മാന്‍ രംഗത്ത് എത്തിയത്. 

ടൈഗര്‍ 3 റിലീസ് ചെയ്ത ഞായറാഴ്ച വൈകീട്ട് നടന്ന ഷോയ്ക്കിടെ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിലെ മോഹൻ സിനിമാസ് എന്ന തീയറ്ററിനുള്ളിലാണ് സല്‍മാന്‍ ആരാധകർ പടക്കം പൊട്ടിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയി വൈറലാകുകയാണ്. ഒരു കൂട്ടം ആരാധകര്‍ പടക്കം പൊട്ടിച്ചതോടെ തീയറ്റിലെ മറ്റു കാഴ്ചക്കാര്‍ തിയേറ്ററിനുള്ളിലെ സുരക്ഷിത സ്ഥലത്തേക്ക് ഓടുന്നതും വീഡിയോയിൽ കാണാം.

സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കുകയും. ചില സല്‍മാന്‍ ആരാധകര്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സല്‍മാന്‍റെ സോഷ്യല്‍ മീഡിയ അഭ്യര്‍ത്ഥന.

ടൈഗർ 3 പ്രദര്‍ശിപ്പിക്കുന്ന സമയത്ത് തീയറ്ററുകൾക്കുള്ളിൽ പടക്കം പൊട്ടിച്ചുവെന്ന കാര്യം ഞാന്‍ അറിഞ്ഞു. ഇത് അപകടകരമാണ്. സ്വന്തവും, മറ്റുള്ളവരെയും അപകടത്തിലാക്കുന്ന പ്രവര്‍ത്തിയാണ് ഇത്. നമുക്ക് സിനിമ ആസ്വദിക്കാം. സുരക്ഷിതരായി ഇരിക്കാം - എക്സ് അക്കൌണ്ടില്‍ സല്‍മാന്‍ എഴുതി.

അതേ സമയം സമീപ കാലത്ത് വന്‍ ഹിറ്റുകള്‍ ലഭിക്കാതിരുന്ന സല്‍മാന്‍ ഖാന് തിരിച്ചുവരവാണ് ടൈഗര്‍ 3 കണക്കുകള്‍ പറയുന്നത്. യാഷ് രാജ് ഫിലിംസിന്‍റെ പുതിയ ചിത്രം ടൈഗര്‍ 3. വൈആര്‍എഫ് സിനിമാറ്റിക് യൂണിവേഴ്സില്‍ പഠാന് ശേഷം എത്തിയ ചിത്രം ബോളിവുഡിന്‍റെ ദീപാവലി റിലീസ് ആയിരുന്നു. 

വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രത്തിന് വലിയ അഭിപ്രായങ്ങള്‍ നേടാനായില്ലെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച ഓപണിംഗ് ആണ് നേടിയത്. ഇപ്പോഴിതാ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടും പുറത്തിറക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ദീപാവലി ഞായറാഴ്ച ആയിരുന്നതിനാല്‍ അന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഞായറാഴ്ച റിലീസ് എന്നത് ഏത് ഇന്‍ഡസ്ട്രിയിലും അപൂര്‍വ്വമാണ്. ആദ്യദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 94 കോടി നേടിയ ചിത്രത്തിന്‍റെ 3 ദിവസത്തെ കളക്ഷനാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. പഠാനോളമോ ഷാരൂഖ് ഖാന്‍റെ കഴിഞ്ഞ ചിത്രമായ ജവാനോളമോ എത്തിയില്ലെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് സല്‍മാന്‍ ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിനങ്ങളിലായി 240 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.

ടൈഗര്‍ 3ക്ക് ഈ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്; കാരണം ഇതാണ്.!

ജവാന്‍ പാട്ടിന് ചിരംഞ്ജീവിയുടെ കിടിലന്‍ സ്റ്റെപ്പ്- വൈറലായി വീഡിയോ

Follow Us:
Download App:
  • android
  • ios