ന്യൂ ഇന്ത്യന് നല്‍കിയ അഭിമുഖത്തിലാണ് ബോണി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. 

മുംബൈ: 2018ലാണ് നടി ശ്രീദേവി മരണപ്പെടുന്നത്. ദുബായിലെ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബിലാണ് നടിയെ അന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബദ്ധത്തില്‍ സംഭവിച്ച മുങ്ങിമരണം എന്നാണ് പിന്നീട് പൊലീസ് ഇതിന് കാരണം കണ്ടെത്തിയത്. എന്നാല്‍ ശ്രീദേവിയുടെ മരണം മുതല്‍ നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു.

അന്ന് ശ്രീദേവി മരിച്ച ദിവസം അവരുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ മരണത്തിന് ശേഷം ശ്രീദേവിയുടെ മരണം സംബന്ധിച്ച് ഒരു മാധ്യമത്തിലും ബോണി കപൂര്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ അന്ന് ശ്രീദേവിയുടെ മരണത്തിന് ശേഷം സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ബോണി ആദ്യമായി. 

ന്യൂ ഇന്ത്യന് നല്‍കിയ അഭിമുഖത്തിലാണ് ബോണി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. “അവൾ പലപ്പോഴും പട്ടിണി കിടക്കുമായിരുന്നു. തന്‍റെ ശരീരം എന്നും ഫിറ്റായി നില്‍ക്കുമെന്നാണ് അവള്‍ കരുതിയത്. എന്നാല്‍ അതിനാലാണ് ശ്രീദേവി ഓൺ-സ്‌ക്രീനിൽ നന്നായി കാണപ്പെട്ടിരുന്നു. അവൾ എന്നെ വിവാഹം കഴിച്ച സമയം മുതൽ, അവൾക്ക് രണ്ട് തവണ ബ്ലാക്ക് ഔട്ട് ഉണ്ടായിരുന്നു. അവൾക്ക് കുറഞ്ഞ ബിപി പ്രശ്നമുണ്ടെന്ന് ഡോക്ടർ അന്നെ കണ്ടെത്തിയിരുന്നു. ബാത്ത് ടബ്ബില്‍ മുങ്ങാനുള്ള കാരണവും ഈ ബിപി പ്രശ്നത്തില്‍ ഉണ്ടായ ബ്ലാക്ക് ഔട്ടായിരുന്നു - ബോണി പറഞ്ഞു. 

ശ്രീദേവിയുടെ മരണത്തിന് ശേഷം 48 മണിക്കൂർ താന്‍ ദുബായ് പൊലീസിന്‍റെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യപ്പെട്ടത് എങ്ങനെയെന്നും ബോണി വെളിപ്പെടുത്തി. “അതൊരു സ്വാഭാവിക മരണമല്ല; അതൊരു അപകട മരണമായിരുന്നു. എന്നെ 48 മണിക്കൂര്‍ വിശദമായി ചോദ്യം ചെയ്തു. അതിനാല്‍ തന്നെ അന്നത്തെ അനുഭവത്തെക്കുറിച്ച് പിന്നെ പറയേണ്ടതില്ലെന്ന് തീരുമാനിച്ചു.

ഇന്ത്യൻ മാധ്യമങ്ങളിൽ നിന്ന് വളരെയധികം സമ്മർദ്ദം ഉള്ളതിനാലാണ് കടുത്ത ചോദ്യം ചെയ്യല്‍ നടത്തിയതെന്ന് ദുബായി പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് പറഞ്ഞു. ശ്രീദേവിയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് അവര്‍ കണ്ടെത്തി. നുണപരിശോധന ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളും എന്‍റെ മുകളില്‍ നടത്തി. ശ്രീവേദിയുടെ മരണം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ അത് അപകട മരണമാണെന്ന് വ്യക്തമായി പറയുന്നുണ്ട്" - ബോണി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 

ശ്രീദേവിയുടെ മരണത്തിന് ശേഷം അനുശോചനം അറിയിക്കാന്‍ ഒരിക്കല്‍ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന വീട്ടില്‍ വന്നിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇത്തരത്തിലുള്ള ഡയറ്റ് കാരണം ബിപി കുറഞ്ഞ് ബ്ലാക്ക് ഔട്ടായി ശ്രീദേവി ബാത്ത് റൂമില്‍ വീണിട്ടുണ്ടെന്നും അന്ന് പല്ല പൊട്ടിയെന്നും അദ്ദേഹവും പറഞ്ഞതായി ബോണി അഭിമുഖത്തില്‍ പറയുന്നു. 

റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ കഴിഞ്ഞു; കളക്ഷന്‍ കൊയ്ത്ത് തുടര്‍ന്ന് ജവാന്‍, പുതിയ റെക്കോഡ്.!

അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാതിരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കും; തുറന്നു പറഞ്ഞ് തമന്ന