കുഞ്ചാക്കോ ബോബൻ, പേളി മാണി തുടങ്ങിയ താരങ്ങൾക്ക് ഈ ക്രിസ്മസ് വളരെ പ്രത്യേകതയുള്ളതാണ്. 

നാടെങ്ങും ക്രിസ്മസ് ആഘോഷത്തിരക്കിലാണ്. കേക്ക് മുറിച്ചും പുൽകൂട് ഒരുക്കിയും ആശംസകൾ നേർന്നും ആളുകൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. തിരക്കുകൾക്കിടയിലും സിനിമാതാരങ്ങളും ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുകുറവും വരുത്തിയിട്ടില്ല. വൻ ഒരുക്കത്തോടെയാണ് ഇത്തവണയും താരങ്ങൾ‌ ക്രിസ്മസ് ആഘോഷങ്ങൾ പൊടിപൊടിക്കുന്നത്.

ടൊവിനോ തോമസ്, പൂര്‍ണിമ ഇന്ദ്രജിത്ത്, പ്രാർത്ഥ ഇന്ദ്രജിത്ത്, പേളി മാണി, കുഞ്ചാക്കോ ബോബന്‍, ഷെയ്ന്‍ നിഗം, മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, ശിവദ, സായ് പല്ലവി, അഹാന കൃഷ്ണ, ഇന്ദ്രജിത്ത്, റിമി ടോമി, പ്രിയ മോഹന്‍ തുടങ്ങിയ താരങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു. കുഞ്ചാക്കോ ബോബൻ, പേളി മാണി തുടങ്ങിയ താരങ്ങൾക്ക് ഈ ക്രിസ്മസ് വളരെ പ്രത്യേകതയുള്ളതാണ്.

View post on Instagram

കുഞ്ഞതിഥിയായ ഇസയ്ക്കൊപ്പമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും ഇത്തവണത്തെ ക്രിസ്മസ് ആഘോഷിക്കുന്നത്. ഇസഹാഖിന്റെ ആദ്യത്തെ ക്രിസ്മസ് ആയതിനാൽ വൻ ആഘോഷങ്ങളാണ് കുഞ്ചാക്കോ ബോബനും പ്രിയയും ഒരുക്കിയിട്ടുള്ളത്. 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് ഇവര്‍ക്കരികിലേക്ക് ഇസ്ഹാഖ് എത്തിയത്. ഇസയ്ക്കൊപ്പമുള്ള ചാക്കോച്ചന്റെയും പ്രിയയുടെയും ചിത്രങ്ങൾ‌ ആരാധകർ ഇരുകയ്യുംനീട്ടിയാണ് സ്വീകരിക്കാറുള്ളത്.

View post on Instagram

പേളി മാണിയെ സംബന്ധിച്ചിടത്തോളം നടൻ ശ്രീനിഷ് അരവിന്ദുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആണിത്. അതിനാൽ തന്നെ ഈ ക്രിസ്മസ് ​ഗംഭീരമാക്കാനുള്ള തിരക്കിലാണീ താരദമ്പതികൾ. ഷൂട്ടിങ് തിരക്കുകൾ മാറ്റിവച്ച് ഇരുവരും കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കാനെത്തിയിരിക്കുകയാണ്. പോളിഷ് ദമ്പതികളും ക്രിസ്മസ് ആഘോഷചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

View post on Instagram

ഇന്ദ്രജിത്തും കുടുംബവും ഇത്തവണ വിദേശത്താണ് ക്രിസ്മസ് ആഘോഷിക്കുന്നത്. പൂർണ്ണിമ ഇന്ദ്രജിത്ത്, മക്കളായ പ്രാർത്ഥന, നക്ഷത്ര, പൂർണ്ണിമയുടെ സഹോദരി പ്രിയ മോഹൻ ഭർത്താവ് നിഹാൽ പിള്ള, മകൻ‌ വർധാൻ എന്നിവർക്കൊപ്പമാണ് ഇന്ദ്രജിത്ത് അവധികാലം ആഘോഷിക്കാൻ വിദേശരാജ്യത്തേക്ക് പോയിരിക്കുന്നത്.

View post on Instagram

അവിടെവച്ചുള്ള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങൾ താരങ്ങൾ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. കൂടാതെ ഏവർക്കും ക്രിസ്മസ് ആശംസകൾ നേരുകയും ചെയ്തിട്ടുണ്ട്.

View post on Instagram

ക്രിസ്മസ് ആശംസകള്‍ നേർന്ന് ഉണ്ണി മുകുന്ദന്‍

View post on Instagram

 ക്രിസ്മസ് ആശംസകള്‍ നേർന്ന് സുപ്രിയ മേനോന്‍

View post on Instagram