മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ച താരജോഡികളില്‍ മുന്‍പന്തിയിലാണ് ലോലിതനെയും മണ്ഡോദരിയും, അഥവാ ശ്രീകുമാറും സ്നേഹയും. അഭിനേതാക്കളായ സ്‌നേഹയുടെയും എസ്പി ശ്രീകുമാറിന്റെയും വിവാഹം ഇരുവരുടെയും ആരാധകര്‍ ഏറെ ആഹ്ലാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലെ 'ലോലിതനും' 'മണ്ഡോദരി'യും ജീവിതത്തില്‍ ഒരുമിക്കുന്ന വിശേഷം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയും ചെയ്തു. 

വിവാഹശേഷം സോഷ്യല്‍ മീഡിയയിലെ ഇരുവരുടെയും പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കുമൊക്കെ ആരാധകരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആരാധകരുമായി നിരന്തരം സംസാരിക്കാനും ഇരുവരും സമയം കണ്ടെത്താറുമുണ്ട്. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്ത് ഒരു പുഷ്പം മാത്രമെന്‍ എന്ന ഗാനത്തിന് ദൃശ്യാവിഷ്കാരമൊരുക്കുകയാണ് ഇരുവരും. ഗാനത്തിനൊത്ത് നൃത്തം വയ്ക്കുന്ന സ്നേഹയെയും ഭാവാഭിനയവുമായെത്തുന്ന ശ്രീകുമാറുമാണ് വീഡിയോയില്‍.

 
 
 
 
 
 
 
 
 
 
 
 
 

@s.psreekumar #marimayam #lolithan #mandothari #orupushpammathram #malayalamcinema #malayalamtelevision

A post shared by Sneha Sreekumar (@sreekumarsneha) on Apr 22, 2020 at 8:16pm PDT