വളരെ പെട്ടന്നുതന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായി മാറിയ പരമ്പരയാണ് ചക്കപ്പഴം. സിനിമാ സീരിയല്‍ നടനായ ശ്രീകുമാറിനൊപ്പം ചില പുതുമുഖങ്ങളും ചേര്‍ന്നൊരുക്കുന്ന പരമ്പരയ്ക്ക് ഇപ്പോള്‍ നിരവധി കാഴ്ചക്കാരുണ്ട്. ശ്രുതി രജനീകാന്ത് കൈകാര്യം ചെയ്യുന്ന പൈങ്കിളി എന്ന കഥാപാത്രമാണ് ഇതില്‍ ഏറ്റവും ജനപ്രിയം. തന്മയത്വമുള്ള അഭിനയവും സംഭാഷണശൈലിയെ പ്രത്യേകതയുമൊക്കെയാണ് ശ്രുതിയെ പ്രേക്ഷകരുടെ ഇഷ്ടക്കാരിയാക്കിയത്. 

സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രുതിയുടെയും പരമ്പരയുടെയും പേരില്‍ നിരവധി ഫാന്‍ ഗ്രൂപ്പുകളാണുള്ളത്. മനസ് തുറക്കുന്ന ഇടം എന്ന ക്യാപ്ഷനോടെ കഴിഞ്ഞദിവസം ശ്രുതി പങ്കുവച്ചചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. മനോഹരമായ പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് തനി നാടന്‍ സുന്ദരിയായാണ് പുതിയ ചിത്രത്തില്‍ ശ്രുതിയെത്തുന്നത്. ഫോട്ടോഗ്രഫറായ രജിത കൃഷ്ണദാസാണ് ചിത്രം ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ശ്രുതിയോടുള്ള ആരാധകരുടെ പ്രിയം വെളിവാക്കുന്നതാണ് ചിത്രത്തിനു ലഭിക്കുന്ന കമന്‍റുകള്‍.

ചെറുപ്പം മുതല്‍ക്കെ ഈ താരം മിനിസ്‌ക്രീനില്‍ ഉണ്ടെങ്കിലും കരിയര്‍ ബ്രേക്ക് ലഭിക്കുന്നത് പൈങ്കിളി എന്ന കഥാപാത്രത്തിലൂടെയാണ്. പൈങ്കിളിയും സഹോദരനുമായുള്ള മനോഹരമായ നിമിഷങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പൈങ്കിളിയുടെ സഹോദരനായെത്തുന്നത് ടിക് ടോക്കിലൂടെ മലയാളിക്ക് പ്രിയങ്കരനായ റാഫിയാണ്.