ളരെ പെട്ടന്നുതന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ പരമ്പരയാണ് ചക്കപ്പഴം. അവതാരകയായ അശ്വതി ശ്രീകാന്ത് ആദ്യമായി അഭിനയരംഗത്തേക്ക് എത്തുന്നതിലൂടെയാണ് ചക്കപ്പഴം പ്രേക്ഷക ശ്രദ്ധ നേടിയത്. ടിക് ടോക്ക് താരവും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖര്‍ പരമ്പരയിലേക്ക് എത്തിയതും വാര്‍ത്തായിരുന്നു. നടന്‍ ശ്രീകുമാറിനൊപ്പം ചില പുതുമുഖങ്ങളും ചേര്‍ന്നൊരുക്കുന്ന പരമ്പരയ്ക്ക് ഇപ്പോള്‍ നിരവധി കാഴ്ചക്കാരുണ്ട്. ശ്രുതി രജനീകാന്ത് കൈകാര്യം ചെയ്യുന്ന പിങ്കി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പിങ്കിയും സഹോദരനും തമ്മിലുളള അടിയും മറ്റും വളരെ മനോഹരമായാണ് പരമ്പരയില്‍ അവതരിപ്പിക്കുന്നത്. പിങ്കിയുടെ സഹോദരനായെത്തുന്നത് ടിക് ടോക്കിലൂടെ മലയാളിക്ക് പ്രിയപ്പെട്ട റാഫിയാണ്.

ശ്രുതി രജനീകാന്ത് കഴിഞ്ഞദിവസം പങ്കുവച്ച ക്ലാസിക്ക് റീക്രിയേഷന്‍ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ചക്കപ്പഴം പരമ്പരയുടെ കട്ടിംങുകളും, അതിലെ താരങ്ങളുടെ വിശേഷങ്ങളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നിടെയാണ്, ശ്രുതിയുടെ പുത്തന്‍ വീഡിയോകള്‍ വൈറലായിരിക്കുന്നത്. കാനനചോലയില്‍ ആടു മേയ്ക്കാന്‍ ഞാനും വരട്ടയോ നിന്റെകൂടെ, എല്ലാരും ചൊല്ലണ് തുടങ്ങിയ പഴയ പാട്ടുകള്‍ക്കാണ് ശ്രുതി ചുണ്ടനക്കി വീഡിയോ ചെയ്തിരിക്കുന്നത്. വീഡിയോകള്‍ വളരെ പെട്ടന്നുതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പ്രശസ്ത ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയുടെ പുതിയ ഫോട്ടോഷൂട്ടിന്റെ ഭാഗമാണ് ഈ വീഡിയോകളും.

വീഡിയോകള്‍ കാണാം