ചാക്കോച്ചനൊപ്പം അതിസുന്ദരിയായി നിറചിരിയോടെ നിൽക്കുന്ന പ്രിയയെയാണ് ചിത്രങ്ങളില്‍ കാണാനാകുക. ഗര്‍ഭിണിയായിരിക്കുമ്പോള്‍ നടന്ന പ്രിയയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രവും ചാക്കോച്ചന്‍ പുറത്തുവിട്ടിട്ടുണ്ട്.
പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മലയാളികളുടെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബന് കുഞ്ഞുണ്ടായ വാര്‍ത്ത മലയാളികള്‍ ഏറെ ഇഷ്ടത്തോടെയാണ് ഏറ്റെടുത്തത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് കുഞ്ഞുണ്ടായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്. കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചാണ് താരം ആ സന്തോഷം തന്റെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ ഭാര്യ പ്രിയയുടെ ബേബിഷവര്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.

ചാക്കോച്ചനൊപ്പം അതിസുന്ദരിയായി നിറചിരിയോടെ നിൽക്കുന്ന പ്രിയയെയാണ് ചിത്രങ്ങളില്‍ കാണാനാകുക. ഗര്‍ഭിണിയായിരിക്കുമ്പോള്‍ നടന്ന പ്രിയയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രവും ചാക്കോച്ചന്‍ പുറത്തുവിട്ടിട്ടുണ്ട്. ജന്മദിനത്തിന് ചാക്കോച്ചന്റെ സഹോദരിമാര്‍ നല്‍കിയ സര്‍പ്രൈസ് പാര്‍ട്ടിയിലേതാണ് ചിത്രങ്ങള്‍. 2005 ഏപ്രില്‍ രണ്ടിനാണ് ഇരുവരും വിവാഹിതരായത്. ആറുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്.


