കഴിഞ്ഞ കുറച്ചു മാസങ്ങളായി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു ചന്ദ്ര

മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലാത്ത നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. സിനിമയിലൂടെയാണ് ചന്ദ്ര അഭിനയത്തിലേക്ക് എത്തിയത്. എന്നാൽ ടെലിവിഷൻ പരമ്പരകളിലൂടെയാണ് നടി ശ്രദ്ധ നേടിയത്. ഒരുപിടി ഹിറ്റ് പരമ്പരകളിലൂടെ കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം.

കഴിഞ്ഞ കുറച്ചു മാസങ്ങളായി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു ചന്ദ്ര. പൂർണമായും കുഞ്ഞിന്റെ കാര്യങ്ങൾ നോക്കി സമയം ചെലവഴിക്കുകയായിരുന്നു താരം. എന്നാൽ ഇപ്പോഴിതാ ഇടവേള അവസാനിപ്പിച്ച് വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ് താരം. അതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ചന്ദ്ര ഇപ്പോൾ. തന്റെ വ്‌ളോഗിലൂടെയാണ് പരമ്പരയുടെ വിശേഷങ്ങൾ പങ്കുവച്ചത്. വാനമ്പാടിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ സായ്കിരണും പരമ്പരയില്‍ അഭിനയിക്കുന്നുണ്ട്.

'തെലുങ്ക് പ്രൊജക്റ്റാണ്. വിശാഖപട്ടണത്തിനടുത്ത് വെച്ചാണ് ചിത്രീകരണം. ഔട്ട്‌ഡോർ ഷൂട്ടിനായാണ് ഇവിടെ വന്നിരിക്കുന്നത്. അടുത്ത ഷെഡ്യൂള്‍ മുതല്‍ ഹൈദരാബാദിലായിരിക്കും ഷൂട്ട്. ഏഴെട്ട് വര്‍ഷം കഴിഞ്ഞാണ് ഞാന്‍ വീണ്ടും തെലുങ്ക് ഡയലോഗ് പറയുന്നത്. ഇങ്ങനെയൊരു ഓഫര്‍ വന്നപ്പോള്‍ പലപ്രാവശ്യം ആലോചിച്ച ശേഷമാണ് ചെയ്യാമെന്ന് ഏറ്റത്. എങ്ങനെയെങ്കിലും തുടങ്ങണമല്ലോ. മോന്റെ കാര്യങ്ങളും നോക്കണമല്ലോ. ഇതുവരെ അവന് കുഴപ്പമൊന്നുമില്ല', ചന്ദ്ര പറഞ്ഞു തുടങ്ങി.

'പതിയെ പതിയെ അവനെ കംഫര്‍ട്ടാക്കി. ബ്രേക്കായതിനാല്‍ ടോഷേട്ടൻ അവിടെയുണ്ട്. അപ്പയും അമ്മയുമെല്ലാം അവനൊപ്പമുണ്ട്. ഞാന്‍ മാത്രമാണ് ഇവിടേക്ക് വന്നത്. ബാക്കിയെല്ലാവരും മോന്റെ കൂടെയാണ്. ക്യാരക്ടറും ഷൂട്ടിന്റെ വിശേഷങ്ങളുമെല്ലാം ഞാന്‍ വ്‌ളോഗിലൂടെ പങ്കിടുന്നതായിരിക്കും. തന്നെയുള്ള യാത്രയും, പുതിയ താരങ്ങളുമെല്ലാം എങ്ങനെയുണ്ടെന്ന് ഞാന്‍ അറിയിക്കാം. താമസിക്കുന്ന റിസോര്‍ട്ടിൽ തന്നെയാണ് കൂടുതല്‍ രംഗങ്ങളും ചിത്രീകരിക്കുന്നത്. കുറച്ച് രംഗങ്ങള്‍ പുറത്തുപോയും എടുക്കുന്നുണ്ട്. വലിയ തണുപ്പൊന്നുമില്ലാത്തതിനാല്‍ നല്ല രസമാണ്', ചന്ദ്ര പറഞ്ഞു.

ALSO READ : 'ലിയോ' കത്തി നില്‍ക്കുമ്പോള്‍ തിയറ്ററുകളിലേക്ക് ഈ വാരം 8 സിനിമകള്‍, മലയാളത്തില്‍ നിന്ന് 4

A new journey has thus begun..You will get to see a glimpse of a working mom❤️