'കുമ്പളങ്ങി നൈറ്റ്‌സി'ലെ ശ്രദ്ധേയ രംഗങ്ങളില്‍ പലതും ഭാവന സ്റ്റുഡിയോസ് എന്ന യുട്യൂബ് ചാനല്‍ വഴി അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഷെയിന്‍ നിഗം അവതരിപ്പിച്ച 'ബോബി' എന്ന കഥാപാത്രത്തിന്റെ ഒരു ശ്രദ്ധേയ രംഗവും ഭാവന സ്റ്റുഡിയോസിലൂടെ എത്തിയിരിക്കുകയാണ്.

മനസില്ലാ മനസോടെ ചെമ്മീന്‍ കമ്പനിയില്‍ ജോലിക്ക് പോകുന്ന ബോബിയുടെ ആദ്യദിനത്തിലാണ് വീഡിയോ തുടങ്ങുന്നത്. പുതിയ ജോലിസ്ഥലവുമായി ഒത്തുപോകാനാവാതെ മാറിയിരിക്കുന്ന ബോബിയോട് ഫോണില്‍ സുഹൃത്തിന്റെ ഉപദേശമെത്തുന്നു. എല്ലാവരും ഇങ്ങനെയൊക്കെയാണ് പണിയെടുക്കുന്നതെന്നും ഹെഡ്‌സെറ്റില്‍ ഒരു പാട്ട് പ്ലേ ചെയ്ത് പണി തുടങ്ങാനുമാണ് ഉപദേശം.

അതേസമയം തീയേറ്ററുകളിലെത്തി രണ്ട് മാസം പിന്നിടുമ്പോഴും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ കുമ്പളങ്ങി നൈറ്റ്‌സിന് ഇപ്പോഴും പ്രദര്‍ശനമുണ്ട്.