വിക്കി കൗശലിന്റെ ഛാവ സൽമാൻ ഖാന്റെ സിക്കന്ദറിനെക്കാൾ മികച്ച കളക്ഷനാണ് ആദ്യവാരത്തില്‍ നേടുന്നത്. 

മുംബൈ: ലക്ഷ്മൺ ഉടേക്കറിന്റെ വിക്കി കൗശൽ നായകനായ ഛാവ അതിന്‍റെ തീയറ്റര്‍ റണ്ണിന്‍റെ 51-ാം ദിവസം തികയ്ക്കുകയാണ്. സൽമാൻ ഖാന്റെ ഈദ് ചിത്രമായ സിക്കന്ദറിനേക്കാൾ ആദ്യവാര കളക്ഷന്‍ നേടിയ ചിത്രമായ ഛാവ 51മത്തെ ദിവസവും ഒരു കോടിക്ക് അടുത്ത് കളക്ഷന്‍ നേടി എന്നതാണ ബോളിവുഡിനെ ഞെട്ടിക്കുന്നത്. സിക്കന്ദറിന്‍റെ റിലീസ് ആഴ്ചയില്‍ പോലും ഒടിടി റിലീസിന് കാത്തിരിക്കുന്ന പടം നേട്ടം കൊയ്യുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 

ആഴ്ചകൾക്ക് മുമ്പ് ഛാവ ഈ വര്‍ഷത്തെ ബോളിവുഡിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ആദ്യവാര കണക്കില്‍ ഛാവയ്ക്ക് ഏറെ പിന്നിലായതോടെ സൽമാൻ ഖാന്റെ ഈദ് റിലീസ് ബോക്സ് ഓഫീസിൽ എത്രത്തോളം മോശം പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന ഞെട്ടലിലാണ് ബോളിവുഡ്. 

സിക്കന്ദർ 100 കോടി രൂപ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെങ്കിലും ബോക്സോഫീസ് ട്രെന്‍റുകള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ചിത്രം ഒരു ഹിറ്റിനായി പാടുപെടുകയാണ് എന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. 

ഇന്‍റസ്ട്രീ ട്രാക്കർ സാക്നിൽക്കിന്റെ കണക്ക് പ്രകാരം സിക്കന്ദർ ആദ്യ ശനിയാഴ്ച നേടിയത് നാല് കോടി രൂപ മാത്രമാണ് നേടിയത്. വെള്ളിയാഴ്ചത്തെ കളക്ഷനായ 3.5 കോടിയിൽ നിന്ന് അല്പം കൂടുതലാണ് ഇത്. എന്നാല്‍ ഏഴു കൊല്ലത്തിനിടെ ആദ്യ ശനിയാഴ്ച സല്‍മാന്‍റെ ഏറ്റവും മോശം കളക്ഷനാണ് സിക്കന്ദര്‍ ഉണ്ടാക്കിയിരിക്കുന്നത്. 

26 കോടി രൂപയുടെ ഓപ്പണിംഗ് കളക്ഷൻ നേടിയിട്ടും, ചിത്രം കളക്ഷന്‍ നിലനിർത്തുന്നതിൽ പരാജയപ്പെട്ടുവെന്ന സൂചനയാണ് ഇത്. ഛാവ റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ 219.25 കോടി രൂപയുടെ വമ്പൻ കളക്ഷൻ നേടിയിരുന്നു. അതേസമയം സ്ത്രീ 2, ജവാൻ, ആനിമൽ തുടങ്ങിയ മറ്റ് സമീപകാല വമ്പൻ ചിത്രങ്ങളെ പിന്നിലാക്കുകയും ചെയ്തിരുന്നു. 

ഇത് വച്ച് നോക്കുമ്പോള്‍ ബോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായ സല്‍മാന്‍റെ ചിത്രം വന്‍ നിരാശയായിരിക്കുകയാണ്. എആര്‍ മുരുഗദോസ് പോലുള്ള ഒരു സൂപ്പര്‍ സംവിധായകന്‍ ഉണ്ടായിട്ടും ചിത്രം പച്ച തൊടുമോ എന്നത് വലിയ സംശയമാണ് ഉണ്ടാക്കുന്നത്. 

ഞായറാഴ്ച, 11 മത്തെ ദിവസം എമ്പുരാന്‍ ബോക്സോഫീസില്‍ എങ്ങനെ?: വെട്ടുകള്‍ക്ക് ശേഷം പടത്തിന്‍റെ കളക്ഷന് വിവരം !

അല്ലു- അറ്റ്ലി പടം വേറെ ലെവലായിരിക്കും എന്ന് നിര്‍മ്മാതക്കളുടെ സൂചന: നായികയാണ് വന്‍ സര്‍പ്രൈസ് ?