വേഷം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെയും മോഹിനിയുടെയും മകളായി അഭിനയിച്ച വർഷ ഇപ്പോൾ മലയാളത്തിൽ അറിയപ്പെടുന്ന ഗായികയാണ്. സംവിധായകൻ വിഎം വിനുവിന്‍റെ മകളാണ് വര്‍ഷ. വിഎം വിനു ആയിരുന്നു 'വേഷത്തി'ന്റെ സംവിധായകൻ.

ബാലേട്ടൻ, ബസ് കണ്ടക്ടര്‍, യെസ് യുവർ ഓണര്‍, സൂര്യൻ, മകന്‍റെ അച്ഛൻ, പെൺപട്ടണം, ഫേസ് ടു ഫേസ്, മറുപടി, കുട്ടിമാമ തുടങ്ങി നിരവധി സിനിമകൾ സംവിധാനം ചെയ്തയാളാണ് വിനു. ഒരു സിനിമയിൽ മാത്രം വേഷമിട്ട വിനുവിന്റെ മരൾ വർഷ ഗായികയായി തിളങ്ങുകയാണിപ്പോൾ.

കുട്ടിക്കാലം മുതൽ സംഗീതം അഭ്യസിച്ച വർഷ അച്ഛൻ സംവിധാനം ചെയ്ത മറുപടി എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാന രംഗത്തെത്തിയത്. ചിത്രത്തിൽ മെല്ല മെല്ലെ വന്നുപോയി എന്ന ഗാനമായിരുന്ന വർഷ ആലപിച്ചത്. പിന്നീട് കുട്ടിമാമ എന്ന ചിത്രത്തിലും താരം ഗാനമാലപിച്ചു. ഇപ്പോഴിതാ ആരാധകർക്കായി യുട്യൂബ് ചാനലുമായി എത്തിയിരിക്കുകയാണ് വർഷ.