കൊവിഡ് രണ്ടാംതരംഗത്തില്‍ സംസ്ഥാനത്തുടനീളം സിനിമാ സീരിയല്‍ ഷൂട്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 

മുഖവുരയുടെ ആവശ്യമില്ലാത്ത, മലയാളിക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കൊവിഡ് മാനദണ്ഡങ്ങളുള്ളതിനാല്‍ പരമ്പര ഒന്നര മാസത്തോളമായി സംപ്രേഷണം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങൾക്ക് അയവ് കിട്ടിയതോടെ പരമ്പര അടുത്ത ദിവസംതന്നെ പ്രേക്ഷകരിലേക്കെത്തുന്നുവെന്നാണ് ചിപ്പി രഞ്ജിത്ത് പറയുന്നത്.

കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്തുടനീളം സിനിമാ സീരിയല്‍ ഷൂട്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എപ്പിസോഡുകള്‍ മുന്നേതന്നെ ഷൂട്ട് ചെയ്ത് വയ്ക്കാതിരുന്ന വളരയേറെ പരമ്പരകള്‍ തന്മൂലം സംപ്രേഷണവും നിര്‍ത്തിയിരുന്നു. അത്തരത്തില്‍ ഒന്നരമാസത്തോളമായി സാന്ത്വനം പരമ്പരയും നിര്‍ത്തിവച്ചു. എന്നാല്‍ ആരാധകര്‍ മെസേജിലൂടെയും കമന്റുകളിലൂടെയുമായി മടങ്ങിവരവിനെപ്പറ്റി അന്വേഷിക്കുന്നത് തുടരുകയായിരുന്നു. 

'കൊവിഡ് മഹാമാരിയുടെ രണ്ടാംതരഗത്തില്‍ ഞങ്ങള്‍ക്കൊരു ചെറിയ ബ്രേക്ക് എടുക്കേണ്ടിവന്നു. ഇപ്പോള്‍ ഞങ്ങള്‍ വീണ്ടും നിങ്ങളുടെ മുന്നിലേക്കെത്തുകയാണ്. സാന്ത്വനം വീട്ടിലെ ഇണക്കങ്ങളും കൊച്ചുകൊച്ചു പിണക്കങ്ങളുമായി വീണ്ടും ഞങ്ങളെത്തുകയാണ്. എല്ലാവരുടേയും സ്‌നേഹവും പ്രേത്സാഹനവും ഇനിയും ആവശ്യമാണ്' , എന്നാണ് പങ്കുവച്ച വീഡിയോയിലൂടെ ചിപ്പി പറയുന്നത്.

View post on Instagram
View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona