Asianet News MalayalamAsianet News Malayalam

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍: പിന്നാലെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തതായി 'തോര്‍' ക്രിസ് ഹെംസ്വർത്ത്

രോഗം വലിയതോതില്‍ ഉണ്ടാകും എന്ന്  അർത്ഥമാക്കുന്നില്ലെന്നും എന്നാൽ ഇത് ആശങ്കയ്ക്ക് കാരണമാണെന്നാണ് ക്രിസ് ഹെംസ്വർത്ത് വെളിപ്പെടുത്തിയത്. 

Chris Hemsworth To Take Time Off Acting After Alzheimers Diagnosis
Author
First Published Nov 20, 2022, 8:18 PM IST

സിഡ്നി: ജനിതകമായ കാരണങ്ങളാല്‍ തനിക്ക് അൽഷിമേഴ്‌സ് വരാനുള്ള സാധ്യത കൂടുതലായതിനാല്‍ കുറച്ചുകാലം അഭിനയത്തില്‍ നിന്നും അവധിയെടുക്കുന്നുവെന്ന് ഹോളിവുഡ് നടൻ ക്രിസ് ഹെംസ്വർത്ത്. 'തോര്‍' എന്ന സൂപ്പര്‍ഹീറോ കഥാപാത്രത്തെ അവതരിപ്പിച്ച് ലോകത്തെങ്ങും നിരവധി ആരാധകരുള്ള താരമാണ് ക്രിസ് ഹെംസ്വർത്ത്.

അടുത്തിടെയാണ്  തനിക്ക് അൽഷിമേഴ്‌സ് വരാനുള്ള സാധ്യത കൂടുതലാണെന്ന് താരം വെളിപ്പെടുത്തിയത്. 39 കാരനായ ഓസ്‌ട്രേലിയൻ നടൻ ഡിസ്നി പ്ലസിൽ സ്ട്രീം ചെയ്യാനിരിക്കുന്ന സീരിസിന്‍റെ ചിത്രീകരണത്തിനിടെ പതിവ് പരിശോധനകൾക്ക് വിധേയനാകുന്നതിനിടെയാണ് ഈ അല്‍ഷിമേഴ്സ് സാധ്യത മനസിലാക്കിയത്.

ക്രിസ് ഹെംസ്വർത്ത് എപിഒഇ4 (APOE4) ജീനിന്‍റെ രണ്ട് പതിപ്പുകള്‍ വഹിക്കുന്നു എന്നാണ് പരിശോധന കണ്ടെത്തിയത്.  ഇത് അൽഷിമേഴ്‌സ് രോഗത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. എന്നിരുന്നാലും, ഇത് അൽഷിമേഴ്‌സിന്റെ രോഗനിർണ്ണയമല്ലെന്നും നടനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു.

രോഗം വലിയതോതില്‍ ഉണ്ടാകും എന്ന്  അർത്ഥമാക്കുന്നില്ലെന്നും എന്നാൽ ഇത് ആശങ്കയ്ക്ക് കാരണമാണെന്നാണ് ക്രിസ് ഹെംസ്വർത്ത് വെളിപ്പെടുത്തിയത്. വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിലാണ് നടന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

നാഷണൽ ജിയോഗ്രാഫിക്കിന്‍റെ ലിമിറ്റ്‌ലെസിന്‍റെ ഒരു എപ്പിസോഡിനിടെ നടൻ പറഞ്ഞു, "ഇത് കുറച്ച് സമയം വിശ്രമം എടുക്കണം എന്ന തീരുമാനം എന്നിലുണ്ടായി. ഇപ്പോള്‍ അഭിനയിക്കുന്ന ഷോ പൂർത്തിയാക്കിയതിന് ശേഷം,  ഞാൻ ഇതിനകം ചെയ്യാൻ കരാർ ചെയ്ത ചില പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നു. 

വാനിറ്റി ഫെയർ അഭിമുഖത്തിനിടെ തന്‍റെ മുത്തച്ഛന് അൽഷിമേഴ്‌സ് ഉള്ളതിനാൽ ഇപ്പോഴത്തെ രോഗനിർണയം ആശ്ചര്യകരമല്ലെന്ന്  ക്രിസ് ഹെംസ്വർത്ത് പറയുന്നു.  ഈ കണ്ടെത്തല്‍ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാൻ നിർബന്ധിതനാക്കിയെന്ന് താരം പറഞ്ഞു. 

"നമ്മളിൽ ഭൂരിഭാഗവും, മരണത്തെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കാനാണ് ഇഷ്ടപ്പെടുന്നത്. അപ്പോൾ പെട്ടെന്ന് ചില സൂചനകള്‍ ഇത് സംഭവിക്കാൻ പോകുന്ന വഴി  ചൂണ്ടിക്കാണിക്കുന്നു, അത്  യാഥാർത്ഥ്യമാണ്"  ക്രിസ് ഹെംസ്വർത്ത് പറയുന്നു. എന്നോട് അത് പറഞ്ഞതിനാൽ  എനിക്ക് എന്‍റെ മെമ്മറി മോശമായോ എന്ന സംശയം ഇപ്പോള്‍ ഉണ്ടാകുന്നുണ്ട്, ഇത് ഒരു പ്ലേസിബോ ഇഫക്റ്റാണ് എന്നും തമാശയായി ക്രിസ് ഹെംസ്വർത്ത് സൂചിപ്പിച്ചു. 

'35 വര്‍ഷം ജോലിയില്‍ മാത്രമാണ് ശ്രദ്ധിച്ചത്'; അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് ആമിര്‍ ഖാന്‍

ചിക്കന്‍കാരി പാന്‍റ്സ്യൂട്ടില്‍ സ്റ്റൈലിഷ് ലുക്കില്‍ പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍
 

Follow Us:
Download App:
  • android
  • ios