ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് അവതാരകയും നടിയുമായ മീര അനിലിന്റെ വിവാഹം കഴിഞ്ഞ ദിവസം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിയിരുന്നു. ലോക്ക്ഡൗണിനു മുന്നേതന്നെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും കൊറോണയും അനുബന്ധപ്രശ്‌നങ്ങളും കാരണം നീട്ടി വയ്ക്കുകയായിരുന്നു. എന്നാല്‍ ഹിന്ദുമതാചാരപ്രകാരം കര്‍ക്കിടകത്തിനുമുന്നേ വിവാഹം നടത്തുകയായിരുന്നു. മല്ലപ്പള്ളി വിഷ്ണുവാണ് മീരയുടെ ഭര്‍ത്താവ്. മാട്രിമോണിയലിലൂടെയാണ് പരസ്പരം കണ്ടെതെന്ന് മീര അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ താരം പങ്കുവച്ച വിവാഹചിത്രങ്ങളും മറ്റുമാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. ഇരുവരേയും വിവാഹദിനത്തില്‍ അനുഗ്രഹിക്കാനായി കോമഡിസ്റ്റാറിലെ മീരയുടെ സഹപ്രവര്‍ത്തകരും സ്‌നേഹിതരുമായ ജഗദീഷും, റിമി ടോമിയും നേരിട്ടെത്തിയിരുന്നു. വിവാഹത്തിന് സെറ്റ്‌സാരിയുടുത്തായിരുന്നു താരം ഒരുങ്ങിയത്. ശേഷമുള്ള മീരയുടെ വിവാഹസാരിയിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

വിവാഹനിശ്ചയംകഴിഞ്ഞ് വിവാഹത്തിന് കുറച്ചുകാലത്തെ ഇടവേള ഉള്ളതുകാരണം മീരയുടെ വിവാഹം കഴിഞ്ഞെന്നാണ് ആരാധകര്‍ പലരും കരുതിയിരുന്നത്. ഇതിപ്പോള്‍ രണ്ടാമത്തെ വിവാഹമാണോ എന്നെല്ലാം ചോദിച്ച് സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞദിവസം ആകെ പുകിലായിരുന്നു. കൂടാതെ വിവാഹദിനത്തിലെ മേക്കപ്പിനെപ്പറ്റിയും സോഷ്യല്‍മീഡിയയില്‍ ട്രോളുകളും മറ്റും ഉണ്ടായിരുന്നു.