Asianet News MalayalamAsianet News Malayalam

ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്തത് ആറു മണിക്കൂര്‍; ലാപ്ടോപ്പ് കസ്റ്റഡിയിലെടുത്തു

ശില്‍പയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് ലാപ്ടോപ്പും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ തനിക്ക് പങ്കില്ലെന്നാണ് ശില്‍പ ഷെട്ടി പൊലീസിനോട് പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Cops question Shilpa Shetty in pornography case against husband Raj Kundra
Author
Mumbai, First Published Jul 24, 2021, 10:33 AM IST
  • Facebook
  • Twitter
  • Whatsapp

മുംബൈ: ആശ്ലീല വീഡിയോ നിര്‍മ്മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്ത് പൊലീസ്. ആറുമണിക്കൂറാണ് കഴിഞ്ഞ ദിവസം ശില്‍പയെ  ജൂഹുവിലെ വസതിയില്‍ വച്ച് കേസ് അന്വേഷിക്കുന്ന മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ശില്‍പയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം.  ഭര്‍ത്താവിന്‍റെ ബിസിനസിനെക്കുറിച്ച്‌ ശില്‍പയ്ക്ക് അറിവുണ്ടോയെന്നാണ് പ്രധാനമായും പൊലീസ് ചോദിച്ചത്. 

ശില്‍പയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് ലാപ്ടോപ്പും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ തനിക്ക് പങ്കില്ലെന്നാണ് ശില്‍പ ഷെട്ടി പൊലീസിനോട് പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്‍റെ സ്ഥാപനമായ വിയാന്‍ ഇന്‍ഡസ്ട്രീസിന്‍റെ ഡയറക്ടറായിരുന്നു ശില്‍പ ഈ സ്ഥാനം രാജിവച്ചുവെന്ന വാര്‍ത്ത പുറത്തുവന്നു. രാജി വയ്ക്കാനുള്ള കാരണവും പൊലീസ് ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ് കുന്ദ്ര അശ്ലീല വീഡിയോകള്‍ വിറ്റുവെന്ന് പറയുന്ന ആപ്പുകളില്‍ നിന്നുള്ള വരുമാനം ശില്‍പയുടെ അക്കൌണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ച് വരുകയാണ്. 

അതേ സമയം ബോളിവുഡില്‍ വലിയ കോളിളക്കം സൃഷ്‍ടിച്ച രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ഇന്നലെ ആദ്യമായി ശില്‍പ പൊതു ഇടത്തില്‍ പ്രതികരിച്ചിരുന്നു. അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിന്റെ വാക്കുകള്‍ ശില്‍പ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്.

ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും  പ്രതിസന്ധികളെയുമൊക്കെ ഞാൻ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും. എന്റെ ജീവിതം ജീവിക്കുന്നതിൽ നിന്ന് ഒന്നിനും  എന്നെ വ്യതിചലിപ്പിക്കാനാകില്ല എന്നാണ് ഇതിലെ വാക്കുകള്‍. ഇപോഴത്തെ പ്രശ്‍നങ്ങളെ കുറിച്ചാണ് ഈ വാക്കുകളിലൂടെ ശില്‍പ ഷെട്ടി വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത് എന്നാണ് കമന്റുകള്‍.

Read More: 'ഒരുപാട് പേരുടെ കഠിനാധ്വാനമാണ്, സിനിമയ്ക്ക് ബുദ്ധിമുട്ടുണ്ടാവരുത്'; 'ഹംഗാമ 2' റിലീസില്‍ ശില്‍പ ഷെട്ടി

Read More:  'ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം', രാജ് കുന്ദ്രയുടെ അറസ്റ്റില്‍ ഭാര്യ ശില്‍പ ഷെട്ടിയുടെ ആദ്യ പ്രതികരണം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

Follow Us:
Download App:
  • android
  • ios