Asianet News MalayalamAsianet News Malayalam

'അപ്പനിലെ ഹാങ്ങോവർ മാറിയില്ല'; 'പെണ്‍പ്രതിമ' പരാമര്‍ശം, അലൻസിയറിനെതിരെ രോഷം കത്തുന്നു

അലന്‍സിയറിന്‍റെ അവാര്‍ഡ് പിന്‍വലിക്കണമെന്ന ആവശ്യവും ഉയരുന്നു. 

Criticism against actor Alencier for controversial remarks at kerala film award ceremony nrn
Author
First Published Sep 14, 2023, 9:43 PM IST

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ നടൻ അലൻസിയർ നടത്തിയ പരാമർശം വിവാദത്തിൽ. പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും സ്വര്‍ണ്ണം പൂശിയ പ്രതിമയാണ് സമ്മാനമായി നൽകേണ്ടതെന്നുമായിരുന്നു അലൻസിയർ പറഞ്ഞത്. സ്പെഷ്യൽ ജൂറി പുരസ്കാരം വാങ്ങിയ ശേഷമുള്ള മറുപടി പ്രസം​ഗത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. ഇതിന്റെ വീഡിയോകളും വാർത്തകളും പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രോഷം  കത്തുകയാണ്. 

ഈ അടുത്ത കാലത്ത് ഒരു അവാർഡ് വേദിയിലും ഇത്രയും തരംതാണ ഒരു പ്രസ്താവന കണ്ടിട്ടില്ല. അപ്പൻ സിനിമയിലെ കഥാപാത്രത്തിന്റെ ഹാങ്ങ് ഓവർ വിട്ട് മാറാതെയാണ് അലൻസിയർ നിൽക്കുന്നതെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു. 

"മിസ്റ്റർ അലൻസിയർ, പെണ്ണ് എന്നത് നിങ്ങൾക്ക് വെറുമൊരു പ്രലോപന വസ്തു മാത്രം ആണെന്ന് തന്നെയല്ലേ നിങ്ങൾ ഈ പറഞ്ഞു വെക്കുന്നത്? ഉള്ളിലെ ആൺ അഹന്ത തന്നെയാണ് പുറത്തേക് ഛർദിച്ചത് എന്നുള്ളതിൽ കേൾക്കുന്ന ഞങ്ങൾക്ക് ഒരു സംശയവുമില്ല. ഇപ്പോഴും നിങ്ങൾക്ക് പെണ്ണ് ഒരു പ്രലോപന വസ്തുവും ആണ് കരുത്തിന്‍റെ അടയാളവും ആണെങ്കിൽ മിസ്റ്റർ അലൻസിയർ നിങ്ങൾ സ്വയം ഒരു ആത്മ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. ശേഷം കൃത്യമായ ഒരു ചികിത്സ എടുക്കുന്നതും നന്നായിരിക്കും. ഈ പ്രസ്താവനയ്ക്ക് അവിടെ കിട്ടിയ കയ്യടി ആണ് നിങ്ങളുടെ ഊർജ്ജം എങ്കിൽ, മിസ്റ്റർ നിങ്ങൾക്ക് തുല്യമായ ചില Mail chauvinist ടീമുകളുടെ കയ്യടികൾ മാത്രമാണത്. Shame on you Mister Alencier...shame on you.." എന്നാണ് നാടക കലാകാരൻ ശ്യാം സോർബ കുറിച്ചിരിക്കുന്നത്.

"പെണ്ണെന്നാൽ പ്രലോഭനം മാത്രമാണോ? Mr.അലൻസിയർ, ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ സ്ഥിതി, ഇങ്ങേർക്ക് മാൻഡ്രേക്കിന്റെ തല സമ്മാനമായി കൊടുക്കണം...സന്തോഷമായിട്ട് വാങ്ങിയാൽ മതി, വളരെ മോശം ചിന്ത, അലൻസിയറിന്റെ (പ്രത്യേകിച്ച് പ്രതിമയിൽ) അപമാനകരവും നിന്ദ്യവുമായ ഈ പ്രസംഗത്തിന് ശേഷം, അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ ഗുണനിലവാരം കണക്കിലെടുക്കാതെ, ഈ അവാർഡ് പിൻവലിക്കണം, ആ പ്രതിമ കണ്ടിട്ട് അതിന്റെ ആശയം പോലും മനസ്സിലാവാത്ത ഒരു നടൻ. ശുപാർശയിൽ അവാർഡ് കൊടുത്താൻ ഇതാവും അവസ്ഥ, അലൻസിയറിനെ പോലെ സ്റ്റേജിൽ കയറി എന്തും വിളിച്ചു പറഞ്ഞു  ആളാവാൻ നോക്കുന്ന ഒരാൾക്ക്  ആരാ അവാർഡ് കൊടുത്തത്, ഇവനൊക്കെ ഒരു വികാരമേ ഉള്ളു", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. 

ശരിയായ സമയത്ത് ഒരാളെ കിട്ടി, ശ്രീജുവിൽ എന്നെ ആകർഷിച്ച കാര്യം അതാണ്: മീര നന്ദന്‍

Follow Us:
Download App:
  • android
  • ios