പ്പും മുളകും എന്ന പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. നീലുവും മുടിയനും കേശുവും ശിവാനിയും മുടിയനുമടക്കം ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ ആണെങ്കിലും, കുഞ്ഞു കാന്താരിയായി എത്തുന്ന പാറുക്കുട്ടിയാണ് യഥാർത്ഥ താരം. പാറുവായെത്തിയ ബേബി അമേയയുടെ പുതിയ വിശേഷമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

പാറുക്കുട്ടി സ്വന്തം വീട്ടിലും കുസൃതി പാറുവാണെന്ന് തെളിയിക്കുന്നതായിരുന്നു പുതിയ വീഡിയോ. വലിയ മേക്കപ്പ് പരീക്ഷണത്തിലാണ് താരം. ചേച്ചിക്കൊപ്പം അമ്മാവനെ ഒരുക്കുന്ന അമേയയാണ് വീഡിയോയിൽ. ഉറങ്ങിക്കിടന്ന അമ്മാവന്റെ മുഖത്ത് കണ്മഷി തേച്ച് കുളമാക്കിയിരിക്കുകയാണ് പാറു. കള്ളച്ചിരിയോടെ നിൽക്കുന്ന പാറു, ഇൻട്രോ പറയാനും മറന്നില്ല. 'നമ്മളേ... അമ്മാവന് സമ്മാനം കൊടുക്കാൻ പോവാ'- എന്നു പറഞ്ഞായിരുന്നു താരത്തിന്റെ വൃകൃതി.

ലോക്ക്ഡൌൺ കാലത്ത് പാറുക്കുട്ടിയുടെ വിശേഷങ്ങൾ അറിയിക്കാൻ അമ്മ തുടങ്ങിയതാണ് യൂട്യൂബ് ചാനൽ. അച്ഛൻറെ പിറന്നാൾ കേക്കും മറ്റ് ഷൂട്ടിങ് വിശേഷങ്ങളുമെല്ലാം പാറുക്കുട്ടി ചാനലിലൂടെ പങ്കുവച്ചിരുന്നു. കുസൃതിപ്പാറുവിന്റെ പുതിയ വീഡിയോയും ഏറ്റെടുക്കുകയാണ് ആരാധകർ.