ഞങ്ങളുടെ ജീവിതം മനോഹരമാകാന്‍ എല്ലാ കൂട്ടുകാരുടെയും പ്രാര്‍ത്ഥനകള്‍ പ്രതീക്ഷിക്കുന്നു. ഒത്തിരി സ്‌നേഹത്തോടെ കുക്കു, ദീപ.

ചടുലമായ സ്റ്റെപ്പുകള്‍കൊണ്ട് മലയാളികളെ ഒന്നടങ്കം ശ്വാസംമുട്ടിച്ച ഡാന്‍സറാണ് സുഹൈദ് കുക്കു. ഡിഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് കുക്കു മലയാളിക്ക് പ്രിയങ്കരനാകുന്നത്. ഷോയ്ക്ക് പുറമെ കുറച്ച് സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്

.

കഴിഞ്ഞ ഏഴ് വര്‍ഷത്തെ സൗഹൃദ, സംഘര്‍ഷ, പ്രതിസന്ധി യാത്ര പുതിയ തീരത്തേക്ക് ഞങ്ങളെ എത്തിച്ചിരിക്കുന്നു. ഞങ്ങളുടെ ജീവിതം മനോഹരമാകാന്‍ എല്ലാ കൂട്ടുകാരുടെയും പ്രാര്‍ത്ഥനകള്‍ പ്രതീക്ഷിക്കുന്നു. ഒത്തിരി സ്‌നേഹത്തോടെ കുക്കു, ദീപ. എന്നാണ് സുഹൈദ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഒട്ടെേറെ ആരാധകരാണ് താരത്തിന് ആശംസകളുമായെത്തിയിരിക്കുന്നത്. ആശംസകള്‍ക്കിടയിലും, ഇന്‍റര്‍ റിലീജിയസ് വിവാഹത്തെക്കുറിച്ചുള്ള ആശങ്കകളും പലരും പങ്കുവയ്ക്കുന്നുണ്ട്. സിന്ദൂരം തൊടാത്തതാണ് പ്രശ്‌നമെന്നും, വീട്ടില്‍ സീനൊന്നും ഇല്ലല്ലോയെന്നുമാണ് എല്ലാവരും ചോദിക്കുന്നത്.

View post on Instagram

താരത്തിന്റെ ഹല്‍ദി ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തതിനുപിന്നാലെയാണ് താരത്തിന്റെ വിവാഹ ഫോട്ടോകളും വൈറലായിരിക്കുന്നത്.