ബിഗ്സ്ബോസ് മലയാളം ഒന്നാം സീസണിലെത്തിയതോടെയാണ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി ദീപന്‍ മാറിയത്. താരത്തിന്റെ അടുക്കളത്തോട്ടത്തില്‍ നിന്നുള്ള ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ദീപന്‍ മുരളി. അഭിനേതാവായും അവതാരകനായും ദീപന്‍ മലയാളികളുടെ സ്വീകരണമുറികളിലെ സ്ഥിരം അതിഥിയാണ്. ബിഗ്സ്ബോസ് മലയാളം ഒന്നാം സീസണിലെത്തിയതോടെയാണ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി ദീപന്‍ മാറിയത്. വിവാഹം കഴിഞ്ഞ ഉടനായിരുന്നു ദീപന്‍ ബിഗ് ബോസില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ദീപനേയും ഭാര്യ മായയേയും പ്രേക്ഷകര്‍ക്ക് അടുത്തറിയാം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദീപന്‍ തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാന്‍ സമയം കണ്ടെത്താറുണ്ട്. ദീപന്റെ മകള്‍ മേധസ്വിയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്.

താരത്തിന്റെ അടുക്കളത്തോട്ടത്തില്‍ നിന്നുള്ള ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്. ''വിഷരഹിതമായ പച്ചക്കറികള്‍ കഴിക്കണം. എന്റെ അടുക്കളത്തോട്ടത്തില്‍ നിന്നും പറിച്ച ചുവന്ന ചീരയും, വെണ്ടക്കയും. ഓര്‍ഗാനിക്കിലേക്ക് മാറു.. ഓര്‍ഗാനിക്ക് വളര്‍ത്തു'' എന്നു പറഞ്ഞാണ് ദീപന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിന് മനോഹരമായ കമന്റുകളുമായെത്തിയിരിക്കുന്നത്. 'സൂപ്പര്‍ ആയിട്ടുണ്ട്, ഒരുദിവസം വരുന്നുണ്ട്' എന്നാണ് മിനിസ്‌ക്രീനിലും സോഷ്യല്‍മീഡിയയിലും താരമായ ജിഷിന്‍ പറയുന്നത്. 

View post on Instagram

അടുക്കളത്തോട്ടത്തില്‍ നിന്നും മുളക് പറിക്കുന്ന ചിത്രം പണ്ടേ ദീപന്‍ പങ്കുവച്ചിരുന്നെങ്കിലും, താരത്തിന്റെ അടുക്കളത്തോട്ടം ഇത്ര വലുതാണെന്ന് ആരാധകര്‍ക്ക് ഇപ്പോഴാണ് മനസ്സിലായത്. അഭിനയത്തിന്റെ തിരക്കിനിടയിലും മട്ടുപ്പാവിലെ അടുക്കളത്തോട്ടത്തിനായി മാറ്റി വയ്ക്കുന്ന സമയത്തെ നിരവധി ആളുകളാണ് കയ്യടികളോടെ സ്വീകരിക്കുന്നത്.

View post on Instagram