കിട്ടുന്ന നിമിഷങ്ങളിലെല്ലാം ഒരുമിച്ച് നില്‍ക്കാന്‍ സമയം കണ്ടെത്തുന്നവരാണ് നടി ദീപിക പദുകോണും ഭര്‍ത്താവും നടനുമായ റണ്‍വീര്‍ കപൂറും. നിരവധി സിനിമകളുടെ ചിത്രീകരണത്തിരക്കുകളിലായിരുന്നു ഇരുവരും. കൊവിഡ് 19 ലോകത്തെ മുഴുവന്‍ ബാധിച്ച സാഹചര്യത്തില്‍ ബോളിവുഡും ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ താരങ്ങളെല്ലാം തങ്ങളുടെ വീട്ടിലുമായി. 

 
 
 
 
 
 
 
 
 
 
 
 
 

Laid back lyfe

A post shared by Ranveer Singh (@ranveersingh) on Mar 19, 2020 at 3:50pm PDT

വീട്ടിലിരിക്കുന്ന ദീപികയും റണ്‍വീറും തങ്ങളുടെ നിമിഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ചോക്ലേറ്റ് കഴിക്കുന്നതിന്‍രെ ബൂമറാംഗ് വീഡിയോയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ദീപിക നല്‍കിയത്. റണ്‍വീറാകട്ടെ ന്യൂട്ടല്ലയുടെയും. അതേസമയം കൊവിഡ് 19 പടരാതിരിക്കാന്‍ എങ്ങനെ ജാഗ്രത പാലിക്കാമെന്ന് വ്യക്തമാക്കുന്ന വീഡിയോകളും സന്ദേശങ്ങളും താരങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.