Asianet News MalayalamAsianet News Malayalam

'മോഡേൺ വസ്ത്രങ്ങളിലും നെറ്റിയിലെ കുറി നിർബന്ധം', കാരണം പറഞ്ഞ് ദേവി ചന്ദന

"ചെറുപ്പം മുതലേ ഡാൻസ് പരിപാടികൾക്ക് പോകുമ്പോൾ അമ്പലങ്ങൾ ആയിരുന്നു വേദികൾ"

devi chandana about sandan mark on forehead nsn
Author
First Published Sep 23, 2023, 12:45 AM IST

പ്രണയത്തിലൂടെ ഒന്നായവരാണ് ദേവി ചന്ദനയും കിഷോർ വർമ്മയും. പതിനേഴ് വര്‍ഷങ്ങളായി ഒരുമിച്ചുള്ള ജീവിതയാത്ര തുടങ്ങിയിട്ടെന്ന് പറയുകയാണ് ദേവിയും കിഷോറും. വലിയ പരിക്കുകൾ ഒന്നുമില്ലാതെ ഞങ്ങൾ ജീവിച്ചു പോകുന്നു എന്നാണ് തമാശാപൂർവ്വം ഇരുവരും പറയുന്നത്. ഒരു അമേരിക്കൻ ട്രിപ്പ് ആണ് പ്രണയത്തിലെത്തിച്ചതെന്നും ആ ട്രിപ്പ് കഴിഞ്ഞ് നാട്ടിൽ എത്തിയ ഉടനെ തന്നെ വിവാഹ ആലോചനയുമായി ദേവിയുടെ അച്ഛന്റെ അടുക്കലേക്ക് താൻ ചെന്നുവെന്നും കിഷോര്‍ പറയുന്നു.

മോഡേൺ വസ്ത്രങ്ങളിൽ തിളങ്ങുമ്പോൾ പോലും നെറ്റിയിലെ കുറി ഒഴിവാക്കാത്ത ഒരാൾ കൂടിയാണ് ദേവി ചന്ദന. ഇപ്പോഴിതാ നെറ്റിയിലെ കുറി മാറ്റാത്തതിന് പിന്നിലെ കാരണം പറയുകയാണ് അവര്‍. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഭർത്താവ് കിഷോറിനൊപ്പമാണ് ദേവി അഭിമുഖത്തിൽ പങ്കെടുത്തത്.

സ്‌കൂൾ സമയം തൊട്ടേ തന്റെ നെറ്റിയിൽ ഒരു കുറി ഉണ്ടാകാറുണ്ടെന്ന് ദേവി പറയുന്നു. 'ട്രഡീഷന്റെ ഭാഗമായി ഇടുന്നതാണ്. ചെറുപ്പം മുതലേ ഡാൻസ് പരിപാടികൾക്ക് പോകുമ്പോൾ അമ്പലങ്ങൾ ആയിരുന്നു വേദികൾ. അച്ഛന്റെയും അമ്മയുടെയും വീടുകളിൽ കുടുംബക്ഷേത്രം ഒക്കെയുള്ളതാണ്. ചിലപ്പോൾ ആ കൾച്ചറിൽ വളർന്നതുകൊണ്ടാകാം ഈ കുറി എന്റെ ശീലത്തിന്‍റെയും ഭാഗമായത്. വീട്ടിൽ ഉള്ള സമയത്തൊക്കെ അമ്പലത്തിൽ ആണ്. കുറേ ദിവസം കണ്ടില്ലെങ്കിൽ ക്ഷേത്രം ജീവനക്കാർ ചോദിക്കും, വലിയ പൊട്ട് വയ്ക്കുമ്പോൾ ആളുകൾ ചോദിക്കാറുണ്ട്, എന്തിനാണിത് എന്ന്. അതൊക്കെ സന്തോഷമാണ്. ആവശ്യം ഉള്ള സമയത്ത് മാത്രമാണ് മേക്കപ്പ് ഇടുന്നത്', ദേവി പറയുന്നു.

ALSO READ : മലയാളികള്‍ 'ലിയോ' ബഹിഷ്‍കരിക്കുമെന്ന് മോഹന്‍ലാല്‍ ആരാധകരുടെ പേരില്‍ പ്രചരണം, വ്യാജമെന്ന് എതിര്‍ വിഭാഗം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios