സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും, അനൂപിനെ മലയാളികള്‍ അറിയാന്‍ തുടങ്ങുന്നത് സീതാ കല്ല്യാണം എന്ന കുടുംബ പരമ്പരയിലൂടെയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയതാരം ബിഗ് ബോസ് വീട്ടിലും മനോഹരമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. 

പുതുതലമുറ സീരിയല്‍ നടന്മാരിലെ ജനപ്രിയ താരമാണ് അനൂപ് കൃഷ്ണന്‍. പാലക്കാട് പട്ടാമ്പി സ്വദേശിയായ അനൂപിനെ മലയാളികള്‍ കൂടുതലായി അറിയുന്നത് 'സീതാ കല്ല്യാണം' പരമ്പരയിലെ കല്ല്യാണ്‍ എന്ന കഥാപാത്രമായാണ്. തന്മയത്വത്തോടെയുള്ള അഭിനയമാണ് അനൂപിനെ വേറിട്ട് നിര്‍ത്തുന്നത്. അഭിനയ മോഹം കൊണ്ട് അധ്യാപനത്തോട് വിട പറഞ്ഞ അനൂപിന് പിന്നീട് തിരിഞ്ഞുനോക്കേണ്ട ആവശ്യം വന്നിട്ടില്ല. താരമിപ്പോള്‍ ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ശക്തമായ മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണിപ്പോള്‍.

സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും, അനൂപിനെ മലയാളികള്‍ അറിയാന്‍ തുടങ്ങുന്നത് സീതാ കല്ല്യാണം എന്ന കുടുംബ പരമ്പരയിലൂടെയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയതാരം ബിഗ് ബോസ് വീട്ടിലും മനോഹരമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിതാ പരമ്പരയില്‍ അനൂപിന്റെ നായികയായി എത്തുന്ന ധന്യ മേരി വര്‍ഗ്ഗീസ് ആശംസകളുമായെത്തിയിരിക്കുകയാണ്. അനൂപിന്റെ മനോഹരമായ ചിത്ര പങ്കുവച്ചുകൊണ്ടാണ് താരത്തിന് വിജയാശംസകള്‍ ധന്യ നേര്‍ന്നിരിക്കുന്നത്.

View post on Instagram

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ 'ഇഷ്ടി' എന്ന സംസ്‌കൃത സിനിമയുടെ ഭാഗമാകാനും അനൂപിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ നിരവധി ശ്രദ്ധേയ ഷോര്‍ട്ട് ഫിലിമുകളുടെ ഭാഗവുമായിട്ടുണ്ട് അനൂപ്. ടിനു പാപ്പച്ചന്റെ സംവിധാനത്തിലെത്തുന്ന 'അജഗജാന്തര'മാണ് അനൂപിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ.