ഭാര്യ എലിസബത്തിനെ തരം കിട്ടുമ്പോഴെല്ലാം ട്രോളുകയാണ് ലോക്ക്ഡൗണ്‍ കാലത്ത് സംവിധായകനും നടനുമൊക്കെയായ ബേസില്‍ ജോസഫിന്‍റെ പണി.  കഴിഞ്ഞദിവസത്തെ ഭാര്യക്കുള്ള ട്രോള്‍ പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ രസകരമായ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ബേസില്‍. ഞാനൊരു സൈക്കോയ്ക്കൊപ്പമാണ് ജീവിക്കുന്നതെന്നാണ് ബേസില്‍ കുറിച്ചിരിക്കുന്നത്. '

'ഏതോ ടീവി സീരീസിൽ അമേരിക്കൻ പട്ടാളം തീവ്രവാദികളെ വെടിവച്ചു കൊല്ലുന്ന രംഗം ആവേശത്തോടെ കാണുന്ന എലി . ഇനി ബിൻ ലാദൻ ആണെന്നും പറഞ്ഞു രാത്രി എന്നെ കുത്തി കൊല്ലുവോ എന്നാ എന്റെ പേടി . Yes it's confirmed. I am living with a psycho!' എന്നായിരുന്നു ബേസില്‍ കുറിച്ചത്. സിരീസ് കണ്ട് ആവേശത്തില്‍ കൊല്ലവനെ എന്ന് അലറി വിളിക്കുകയും പെട്ടെന്ന് എഴുന്നേറ്റ് മാറിയിരിക്കുകയും ചെയ്യുന്ന എലിസബത്തിന്‍റെ രസകരമായ വീഡിയോ ആണ് ബേസില്‍ പങ്കുവച്ചത്.

വീഡിയോക്ക് കമന്റുമായി നിരവധി താരങ്ങളാണ് എത്തിയത്. കില്‍ ഹിം എന്ന് അജു വര്‍ഗിസ് കമന്‍റ് ചെയ്തപ്പോള്‍, അളിയാ ഇവിടെ ഒരു ഐറ്റം ഉണ്ട്. സ്ട്രേഞ്ചര്‍ തിങ്സ് ആണ് ലഹരി. ഇതിനെ അങ്ങോട്ട് വിടാം. നീ ഇങ്ങു പോരെ, രണ്ടും കൂടെ തമ്മില്‍ തല്ലി ചാവട്ടെയെന്നായിരുന്നു ഷാന്‍ റഹ്മാന്‍റെ കമന്‍റ്. വേണ്ടി വരുമെന്നായിരുന്നു ഇതിന് ബേസിലിന്‍റെ മറുപടി. മറ്റൊരു തന്നെ തന്നെയാണ് അവളില്‍ കാണുന്നതെന്ന് ഐമയും കമന്റ് ചെയ്തു.