കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതിനോടകം നിരവധി പേരാണ് വാക്സീൻ സ്വീകരിച്ച് കഴിഞ്ഞത്. സിനിമാ താരങ്ങൾ തങ്ങൾ വാക്സീൻ എടുക്കുന്നതിന്റെ വീഡിയോയും ഫോട്ടോകളും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വാക്സീൻ സ്വീകരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന ദിയ കൃഷ്ണയുടെ വീഡിയോ ആണ് വൈറലാകുന്നത്. 

സൂചിപ്പേടി കാരണം ടെൻഷൻ അടിച്ചിരിക്കുന്ന ദിയയെ വീഡിയോയിൽ കാണാം. ദിയയ്ക്കൊപ്പം സഹോദരിമാരും അമ്മ സിന്ധുവും ഉണ്ടായിരുന്നു. പേടിച്ചിരിക്കുന്ന ദിയയെ ഇഷാനിയും അഹാനയും ആശ്വസിപ്പിക്കുന്നുണ്ട്. വാക്സിന്റെ ആദ്യ ഡോസ് ആണ് ദിയയും സഹോദരിമാരും സ്വീകരിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona