Asianet News MalayalamAsianet News Malayalam

ജാഡയില്ലാതെ ഡാന്‍സുകളിക്കുന്ന ഈ 'മിനിസ്‌ക്രീന്‍ ഐപിഎസ്' കാരിയെ മനസ്സിലായോ ?

കുട്ടിക്കാലത്ത് അപ്രതീക്ഷിതമായി വേര്‍പിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടേയും മാളുവിന്റേയും കഥ പറയുന്ന പരമ്പരയാണ് തൂവല്‍സ്പര്‍ശം. 

do you know this miniscreen serial police officer who dances well in social media
Author
Kerala, First Published Jul 18, 2021, 10:07 PM IST

മോഡലിംഗില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കും മിനിസ്‌ക്രീനിലേക്കും എത്തിയ താരമാണ് അവന്തിക മോഹന്‍. ആത്മസഖി എന്ന പരമ്പരയിലെ നന്ദിത എന്ന കഥാപാത്രമായാണ് അവന്തിക മോഹന്‍ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. ഗര്‍ഭിണിയായതോടെയാണ് താരം ആത്മസഖി പരമ്പരയില്‍നിന്നും പിന്മാറിയത്. ആത്മസഖി കൂടാതെ യക്ഷി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി തുടങ്ങി നിരവധി മലയാളം തെലുങ്ക് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഏഷ്യാനെറ്റില്‍ പുതുതായി സംപ്രേഷണം ആരംഭിച്ച തൂവല്‍സ്പര്‍ശം എന്ന പരമ്പരയിലൂടെ അവന്തിക മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

.do you know this miniscreen serial police officer who dances well in social media

കുട്ടിക്കാലത്ത് അപ്രതീക്ഷിതമായി വേര്‍പിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടേയും മാളുവിന്റേയും കഥ പറയുന്ന പരമ്പരയാണ് തൂവല്‍സ്പര്‍ശം. പരസ്പരമറിയാതെ വളര്‍ന്ന ഇരുവരും ജീവിതത്തിന്റെ എതിര്‍ചേരികളിലാണ് എത്തിപ്പെടുന്നത്. ശ്രേയ ഐ.പി.എസുകാരിയായപ്പോള്‍, കള്ളപ്പണക്കാരില്‍നിന്നും പണം തട്ടിയെടുത്ത് പാവങ്ങളെ സഹായിക്കുന്നയാളായാണ് മാളു വളര്‍ന്നത്. സഹോദരിമാരുടെ പരസ്പരമുള്ള മത്സരത്തിന്റേയും സ്‌നേഹത്തിന്റേയും കഥയാണ് തുവല്‍സ്പര്‍ശം പറയുന്നത്.

പരമ്പരയില്‍ ശ്രേയയായെത്തുന്നത് അവന്തിക മോഹനും. സഹോദരി മാളുവായെത്തുന്നത് സാന്ദ്ര ബാബുവുമാണ്. മിനിസ്‌ക്രീനിലൂടെ മലയാളിക്ക് സുപരിചിതനായ ദീപന്‍ മുരളിയാണ് അവിനാഷ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയില്‍ കാര്‍കശ്യക്കാരിയായ പൊലീസായെത്തുന്ന അവന്തികയുടെ  ഡാന്‍സാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. പരമ്പരയിലെ കള്ളിയായ മാളുവായെത്തുന്ന സാന്ദ്രയൊന്നിച്ച് ചുവടുവയ്ക്കുന്ന വീഡിയോയും അവന്തിക പങ്കുവച്ചിട്ടുണ്ട്. കള്ളന്മാരുടെ കൂടെ ഡാന്‍സ് കളിക്കാന്‍ പോലീസുകാരിക്ക് നാണമാകുന്നില്ലേയെന്നാണ് ആരാധകര്‍ താരത്തോട് തമാശയായി ചോദിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios