ഇഷ്ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് കൗതുകമുണർത്തുന്നതാണ്. അത്തരത്തിലുള്ള ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയിൽ ഇത്തരം ചിത്രങ്ങൾ അതിവേഗമാണ് ട്രെൻഡിങ് ലിസ്റ്റിൽ എത്തുന്നത്. അത്തരമൊരു ചിത്രമാണ് ഇപ്പോള്‍ വൈറല്‍. 

മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം 'കനകദുർഗ'യാണ് ഈ ചിത്രത്തിലുള്ളത്. പലർക്കും ഒറ്റനോട്ടത്തിൽ താരത്തെ മനിസാലയപ്പോൾ, മറ്റു ചിലർക്ക് പിടികിട്ടിയതുമില്ല. അടുത്തിടെ ടെലിവിഷൻ സ്ക്രീനിലേക്കെത്തിയ താരം മറ്റാരുമല്ല, നടൻ സായ് കുമാറിന്റെ മകൾ വൈഷ്ണവിയാണ്.

അടുത്തിടെ ആരംഭിച്ച പരമ്പര കയ്യെത്തും ദൂരത്തിലൂടയാണ് വൈഷ്ണവി അഭിനയരംഗത്തേക്ക് എത്തിയത്. കനകദുര്‍ഗ എന്ന കഥാപാത്രത്തിലൂടെ വലിയ സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. അടുത്തുണ്ടായിട്ടും അകന്നു കഴിയുന്ന കുടുംബ കഥയാണ് പരമ്പര പറയുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ വൈഷ്ണവിയുടെ വിശേഷങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. സായ് കുമാറിന്റെ ഒപ്പമുള്ള ചിത്രങ്ങളും വൈഷ്‌ണവി സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരുന്നു. കുട്ടിക്കാല ചിത്രമടക്കമുള്ളവ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.