'ബിഗ് ബി'ക്ക് ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയായ 'ഭീഷ്മ പര്‍വ്വ'ത്തിന്‍റെ പോസ്റ്റര്‍ ഇതിനകം സോഷ്യൽമീഡിയയിൽ തരംഗമായി കഴിഞ്ഞു. മമ്മൂട്ടി കിടിലൻ ഗെറ്റപ്പിലെത്തി വീണ്ടും ഞെട്ടിച്ചിരിക്കുകയാണെന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്. നിരവധി താരങ്ങൾ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്. ബിഗ്ബിയുടെ വിജയ ടീം വീണ്ടും ഒത്തുചേരുന്നതിനായി അക്ഷമയോടെ കാത്തിരിക്കുന്നുവെന്നാണ് ദുൽഖർ പോസ്റ്റർ പങ്കുവച്ച് കുറിച്ചത്. മൈ ഡാഡി സ്ട്രോങ്ങസ്റ്റ് എന്ന ഹാഷ്ടാഗും താരം പോസ്റ്ററിനൊപ്പം നൽകിയിട്ടുണ്ട്.

“ഭീഷ്മ പർവത്തിന്റെ ആവേശകരമായ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് അവതരിപ്പിക്കുന്നു. ഇത് അത്രക്കും ഐതിഹാസികമായി കാണപ്പെടുന്നു. ഈ ടീം ഒത്തുചേരുമ്പോൾ ഞാൻ ബിഗ് ബി കണ്ണുമിഴിച്ചു കണ്ട ഒരു ആരാധകനായി മാറുന്നു. ബിഗ് സ്‌ക്രീനിൽ ഈ എന്റർടെയ്‌നർ കാണാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. അമലേട്ടനും മുഴുവൻ ടീമിനും എല്ലാ ആശംസകളും,” എന്നായിരുന്നു ദുൽഖർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

'ബിലാലി'നു മുന്‍പ് അമല്‍ നീരദ് ഒരുക്കുന്ന മറ്റൊരു ചിത്രത്തില്‍ മമ്മൂട്ടി നായകനാവുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയിരുന്നില്ല. ലോക്ക് ഡൗണ്‍ കാലത്തെ താടിയും മുടിയും നീട്ടിയ മമ്മൂട്ടിയുടെ ലുക്ക് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. അത് ഈ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയായിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്‍റെ വേഷം. 

രവിശങ്കര്‍, ദേവദത്ത് ഷാജി, ആര്‍ ജെ മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലിം തുടങ്ങിയവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൊച്ചിയാവും പ്രധാന ലൊക്കേഷന്‍. 

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവന്നു. അമല്‍ നീരദിന്‍റെ സംവിധായക അരങ്ങേറ്റമായിരുന്ന ബിഗ് ബി (2007) ആരാധകര്‍ക്കിടയില്‍ കള്‍ട്ട് ഫോളോവിംഗ് ഉള്ള ഒരു ചിത്രമാണ്. 14 വര്‍ഷത്തിനു ശേഷമാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.