ദുൽഖർ തന്നെയാണ് ഫോട്ടോസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

ലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടിയുടെ(Mammootty) കാറുകളോടും കൂളിം​ഗ് ​ഗ്ലാസുകളോടും പുതുപുത്തന്‍ ടെക്‌നോളജിയോടുമുള്ള ക്രേസ് എന്നും വളരെ കൗതുകത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തിലും പ്രത്യേക പരിഗണനയാണ് മമ്മൂട്ടി നല്‍കുന്നത്. ഇവയിൽ മാത്രമല്ല ഫോട്ടോഗ്രഫിയിലും അങ്ങേയറ്റത്തെ താല്‍പര്യമുണ്ട് മമ്മൂട്ടിക്ക്. പലതാരങ്ങളും ഇതിനോടകം മമ്മൂട്ടിയുടെ ക്യാമറക്ക് മുന്നിൽ പോസ് ചെയ്തു കഴിഞ്ഞു. ഇപ്പോഴിതാ മകൻ ദുൽഖറിന്റെ(Dulquer) ഫോട്ടോയും എടുത്തിരിക്കുകയാണ് മമ്മൂട്ടി. 

ദുൽഖർ തന്നെയാണ് ഫോട്ടോസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്. ‘കള്ളച്ചിരി ചിരിക്കാതെ ക്യാമറയിലേക്ക് നോക്കാൻ സീനിയർ പറഞ്ഞാൻ അനുസരിക്കാതിരിക്കാൻ പറ്റില്ലല്ലോ. ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നത് അദ്ദേഹമായതുകൊണ്ട് എന്റെ മുട്ട് വിറയ്ക്കുന്നുണ്ട്.’ എന്നാണ് ദുൽഖർ കുറിച്ചത്. ഫോട്ടോയ്ക്ക് താഴം നിരവധിപേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 

View post on Instagram