റഹ്മാന്റെ മകൾ റുഷ്‍ദയാണ് വിവാ​ഹിതയായത്. 

ടൻ റഹ്മാന്റെ (Rahman) മകളുടെ വിവാഹ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 80കളിൽ സിനിമയില്‍ തിളങ്ങി നിന്ന പ്രിയനായികമാരുടെ ചിത്രമാണ് ഇക്കൂട്ടത്തിൽ ഏവരുടെയും ശ്രദ്ധേടുന്നത്. രേവതി, ശോഭന, ലിസി, സുഹാസിനി, പാർവ്വതി, മേനക, അംബിക, നദിയ മൊയ്തു അടക്കമുള്ള താരങ്ങളെ ചിത്രത്തിൽ കാണാനാകും. വെഡ്ഡിങ് എന്ന ക്യാപ്ഷനോടെ ലിസിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.

റഹ്മാന്റെ മകൾ റുഷ്‍ദയാണ് വിവാ​ഹിതയായത്. കൊല്ലം സ്വദേശി അല്‍താഫ് നവാബ് ആണ് വരന്‍. തമിഴ്, മലയാള സിനിമ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ വിവാഹത്തിൽ പങ്കെടുത്തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ എന്നിവരും പങ്കെടുത്തു. ചെന്നൈയിലെ ഹോട്ടല്‍ ലീലാ പാലസ് വച്ചായിരുന്നു ആഘോഷങ്ങൾ. 

പ്രേം പ്രകാശ്, മണി രത്നം, സുന്ദര്‍ സി, ഭാനു ചന്ദര്‍, വിക്രം, പ്രഭു, ജാക്കി ഷ്രോഫ്, ലിക്രം പ്രഭു, ലാല്‍, ശരത് കുമാര്‍, വിനീത്, കാളിദാസ് ജയറാം തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങിന് എത്തിയിരുന്നു. എ ആര്‍ റഹ്മാന്‍ കുടുംബസമേതമാണ് ചടങ്ങിന് എത്തിയത്. എ ആര്‍ റഹ്മാന്‍റെ ഭാര്യ സൈറ ബാനുവിന്‍റെ അനുജത്തി മെഹറുന്നീസയാണ് റഹ്മാന്‍റെ ഭാര്യ. അലീഷ എന്ന മറ്റൊരു മകള്‍ കൂടിയുണ്ട് റഹ്‍മാന്. 

1983ൽ റിലീസ് ചെയ്ത ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മൻ അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ താരം അഭിനയിച്ചു. അലീഷ എന്നൊരു മകൾ കൂടി റഹ്മാനുണ്ട്.