വിജയ്‌ക്കൊപ്പമുള്ള പുതിയ ചിത്രം 'ജനനായകന്റെ' പ്രീ-റിലീസ് ചടങ്ങിൽ തമിഴ് ഗാനം പാടിയതിന്‍റെ പേരില്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകള്‍ വാരിക്കൂട്ടി മമിത ബൈജു. മമിതയുടെ ആലാപനവും നൃത്തവും വിജയിയുടെ മുഖഭാവവും ഉൾക്കൊള്ളുന്നതാണ് ട്രോളുകള്‍.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മമിത ബൈജു. പിന്നീട് 'പ്രേമലു' എന്ന ഒറ്റ ചിത്രത്തിലൂടെ മമിതയുടെ കരിയർ തന്നെ മാറി മറിഞ്ഞു. കേരളത്തിൽ മാത്രമല്ല ഇതര ഭാഷാ സിനിമാസ്വാദകർക്കിടയിലും മമിത താരമായി മാറി. വലിയൊരു ആരാധക വൃന്ദത്തെയും താരം സ്വന്തമാക്കിയത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ഒടുവിൽ വിജയ് നായകനായി എത്തുന്ന ജനനായകനിൽ ഏറ്റവും പ്രധാനപ്പെട്ടൊരു വേഷത്തിൽ മമിത എത്തുകയാണ്. ഇതിനകം ചിത്രത്തിലെ നടിയുടെ ലുക്കും ഡാൻസുമെല്ലാം ഏറെ ശ്രദ്ധനേടി കഴിഞ്ഞു.

ജനനായകൻ ജനുവരി 9 വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളുകൾ വാരിക്കൂട്ടുകയാണ് മമിത ബൈജു. ജനനായകന്റെ പ്രീ റിലീസ് ഈവന്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ഇവിടെ വച്ച് മമിത പാട്ടും പാടി. ഇതാണ് ഇപ്പോൾ ട്രോളുകളിൽ ഇടംപിടിച്ചിരിക്കുന്നത്. വിജയ് അഭിനയിച്ച ‘അഴകിയ തമിഴ് മകനി’ലെ ​ഗാനമാണ് മമിത പാടിയത്. "എല്ലാ പുകഴും ഇരവന് ഇരവനക്കെ.." എന്ന ​ഗാനത്തിലെ ഏതാനും വരികളാണ് മമിത പാടുന്നത്.

View post on Instagram

"നാളൈ നാളൈ നാളൈ എൻട്രു ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ. ഇൻഡ്രൈ വിതയ്ത്താൽ നാളൈ മുളയ്ക്കും അത് നീ മറക്കാതൈ.. അത് നീ മറക്കാതൈ..", എന്ന ഭാ​ഗമാണ് മമിത പാടിയത്. ആ വേളയിൽ വേദയിൽ ഇരുന്നവർ കരഘോഷം മുഴക്കിയെങ്കിലും വീഡയോ പുറത്തുവന്നതോടെ ട്രോളന്മാർ അതേറ്റെടുത്തു. ഒപ്പം മമിത പാടുന്ന സമയത്തെ വിജയിയുടെ മുഖഭാവവും നടിയുടെ ഡാൻസും എല്ലാം ട്രോളുകൾക്ക് കാരണമായി.

View post on Instagram

"ഒരുപാട്ട് പാടിയത് മാത്രമെ ഓർമയുള്ളൂ, നേരെ അങ്ങ് എയറിലേക്കാ", എന്നാണ് ട്രോൾ വീഡിയോകൾ പങ്കിട്ട് പലരും കുറിക്കുന്നത്. കേരള ലോട്ടറിയുടെ അനൗൺസ്മെന്റിനെ അടത്തം മമിതയുടെ പാട്ടാക്കിയും ട്രോളുകൾ ഇറക്കിയിട്ടുണ്ട്.

View post on Instagram

"കേരള സംസ്ഥാന ഭാഗ്യക്കുറി നാളെയാണ് നാളെയാണ് നാളെയാണ്, കേരളത്തിലേക്ക് വരാനുള്ളതാ അത് നീ മറക്കാതൈ", എന്നൊക്കെ പോകുന്നു കമന്റുകൾ. അതേസമയം, മമിതയെ പിന്തുണച്ച് കൊണ്ട് എത്തുന്നവരും ധാരാളമാണ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming