മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീത, ധന്യ മേരി വര്‍ഗീസിന്‍റെയും ഭര്‍ത്താവ് ജോണിന്‍റെയും വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇരുവരും ജീവിതം ആരംഭിച്ചിട്ട് എട്ട് വര്ഷം കഴിഞ്ഞു. വിവാഹ വാര്‍ഷകത്തില്‍ ഇരുവരും സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവച്ച ചിത്രങ്ങളും ക്യാപ്‌ഷനുമാണ് ഇപ്പോള്‍ ആരാധകര‍് ഏറ്റെടുക്കുന്നത്.

ഏറെ വിവാദങ്ങളും അറസ്റ്റുമടക്കം വന്‍ പ്രതിസന്ധികളിലൂടെയായിരുന്നു ധന്യയും ഭര്‍ത്താവും കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്ക് മുമ്പുവരെ കടന്നുപോയത്. ഇത്തരം മോശം സാഹചര്യങ്ങളിലെല്ലാം ഒരാള്‍ക്കൊരാള്‍ എന്നോണം തുണയായിരുന്നതാണ് ഞങ്ങളെ ഇവിടെ എത്തിച്ചതെന്ന് ധന്യ തന്നെ പലപ്പോഴും പറഞ്ഞിരുന്നു. 

ഇതിനോട് ചേര്‍ന്നുനില്‍ക്കുന്ന കുറിപ്പുമായാണ് വിവാഹ വാര്‍ഷികത്തില്‍ ജോണ്‍ എത്തിയത്. 'സന്തോഷത്തിലും ദുഖത്തിലും സൗഭാഗ്യങ്ങളിലും പ്രതിസന്ധികളിലും കൈകോർത്തു നടക്കാൻ തുടങ്ങിയിട്ട്‌ ഇന്നേക്ക് 8 വർഷം' എന്നായിരുന്നു കുറിപ്പ്. കുറിപ്പിനൊപ്പം ഇരുവരും കൈകോര്‍ത്ത് നടക്കുന്ന ഒരു ചിത്രവും ജോണ്‍ പങ്കുവച്ചു. അതേ ചിത്രം ധന്യയും തന്‍റെ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.