മമ്മൂട്ടി ചിത്രം പ്രൊഫൈല്‍ ആക്കിയ ഷൈന്‍ ടോം ചാക്കോയ്ക്ക് പരിഹാസം; ലാലേട്ടനോടുള്ള സ്നേഹത്തിന് നിന്നെക്കാൾ പഴക്കമുണ്ടെന്ന് മറുപടി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 13, Apr 2019, 12:11 PM IST
Facebook post of Shine Tom Chacko about mammootty mohanlal fan fight
Highlights

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ചിത്രമായ മധുരരാജ റിലീസ് ചെയ്തത്. ചിത്രം മികച്ച പ്രതികരണവുമായ തിയേറ്ററുകള്‍ കീഴടക്കുകയാണ്. ചിത്രത്തിന്‍റെ പോസ്റ്ററിലെ മമ്മൂട്ടിയടെ ചിത്രം ഫേസബുക്കില്‍ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയ ഷൈന്‍ ടോമിനെതിരെ ഒരു ആരാധകന്‍ വിമര്‍ശനവുമായി എത്തി.

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ചിത്രമായ മധുരരാജ റിലീസ് ചെയ്തത്. ചിത്രം മികച്ച പ്രതികരണവുമായ തിയേറ്ററുകള്‍ കീഴടക്കുകയാണ്. ചിത്രത്തിന്‍റെ പോസ്റ്ററിലെ മമ്മൂട്ടിയടെ ചിത്രം ഫേസബുക്കില്‍ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയ ഷൈന്‍ ടോമിനെതിരെ ഒരു ആരാധകന്‍ വിമര്‍ശനവുമായി എത്തി. ചാറ്റ് ബോക്സിലെത്തി 'മമ്മുണ്ണി ഫാനാണല്ലെ... ലൂസിഫര്‍ കണ്ടോ മോനൂസേ.. പടം കോടി ക്ലബില്‍ കേറിയത് സഹിക്കുന്നില്ല അല്ലേ..  എന്നായിരുന്നു ആരാധകന്‍റെ ആക്ഷേപം. 

യാതൊരു പ്രതികരണവുമില്ലാതെ ഇരിക്കുമ്പോള്‍ കേറി ചൊറിയാന്‍ വന്ന ആളോട് എന്താണ് പ്രശ്നമെന്നും നിങ്ങള്‍ക്ക് സുഖമില്ലേയെന്നും ഷൈന്‍ ചോദിക്കുന്നുണ്ട്. തുടര്‍ന്ന് ചാറ്റില്‍ ഷൈന്‍ ഒന്നും പറയുന്നില്ലെങ്കിലും മറുവശത്ത് നിന്ന് നിരന്തരം ആക്ഷേപവും പരിഹാസവും നിറഞ്ഞ കമന്‍റുകള്‍ വന്നകൊണ്ടേയിരുന്നു. ഒടുവില്‍ ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് ഷൈന്‍ മറുപടി നല്‍കിയത്.എന്നാല്‍ വിമര്‍ശനത്തിന് കടുത്ത ഭാഷയില്‍ പരസ്യമായി മറുപടി നല്‍കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ.   

കുറിപ്പിങ്ങനെ...

പ്രിയപ്പെട്ട സുഹൃത്തേ , ആദ്യം തന്നെ ഞാൻ പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം... ഞാൻ ചെറുപ്പം മുതൽക്കേ തന്നെ ഒരു കടുത്ത ലാലേട്ടൻ ആരാധകൻ ആണ്...ഇതിപ്പോ എനിക്ക് തന്നെ ബോധിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല...നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് തനിക് എന്തേലും നഷ്ടം വന്നിട്ടുണ്ടെങ്കിൽ അത് നീ ഒറ്റക് ഇരുന്നങ്ങോട്ടു സഹിച്ചോളൂ...നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്... 

ഞാൻ ലാലേട്ടനെ ആരാധിക്കാൻ തുടങ്ങിയതും ലാലേട്ടന്റെ സിനിമകളെ സ്നേഹിക്കുവാനും തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല... ആ സ്നേഹത്തിനു നിന്നെക്കാൾ പഴക്കമുണ്ട്...അതുപോലെ തന്നെ എനിക്ക് മമ്മൂക്കയോട് ഉള്ള സ്നേഹം മമ്മൂക്ക എന്ന വ്യക്തിയോടും കൂടിയാണ്...ഞാൻ ഒന്നിൽ കൂടുതൽ സിനിമകൾ മമ്മൂക്കയുടെ കൂടെ ഒരുമിച്ച് വർക്ക്‌ ചെയ്തിട്ടുണ്ട്...

അതുകൊണ്ട് തന്നെ പറയാം മമ്മൂക്കയുടെ കൂടെ വർക്ക്‌ ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്നേഹത്തെയും കുറിച്ച്...ഞാൻ ആ വ്യക്തിയെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു...അതിനേക്കാളും വരില്ല മോനെ ഒരു നൂറു കോടി ക്ലബും...ആ സ്നേഹം ഒരു കോടി ക്ലബുമില്ലെങ്കിലും എന്നും അവിടെ അങ്ങനെ തന്നെ ഉണ്ടാവും...പിന്നെ എന്റെ സിനിമകൾ കാണുന്നതും കാണാത്തതും എല്ലാം നിന്റെ ഇഷ്ടം...അതിനെ നിനക്കു വിമർശിക്കാം എന്തു വേണോ ചെയ്യാം... അല്ലാണ്ട് നീ എനിക്ക് ഇട്ടു ഒണ്ടാക്കാൻ വരല്ലേ...

loader