ഒരുമണിക്കൂര്‍ സമയമെടുത്താണ് അശ്വതി ചിത്രം പൂർത്തീകരിച്ചത്.
മലയാളികളുടെ പ്രിയതാരമാണ് നടൻ ഫഹദ് ഫാസിൽ. മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ട് താരം മലയാള സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തി കഴിഞ്ഞു. ഇന്നലെ ആയിരുന്നു താരത്തിന്റെ പിറന്നാൾ നിരവധി പേർ തരത്തിന് ആശംസയുമായി എത്തി. ഇപ്പോഴിതാ ഫഹദിന് പിറന്നാൾ സമ്മാനമായി നൃത്തച്ചുവടുകൾകൊണ്ട് ചിത്രം വരച്ച അഭിഭാഷക വിദ്യാർത്ഥിനിയാണ് ഏവരുടെയും ശ്രദ്ധ കവരുന്നത്.
എട്ടടി വലുപ്പമുള്ള തുണിയില്‍ അക്രിലിക് കളര്‍ ഉപയോഗിച്ചാണ് കൊടുങ്ങല്ലൂർ സ്വദേശിനിയായ അശ്വതി കൃഷ്ണ ഫഹദിന്റെ ചിത്രം വരച്ചത്. നര്‍ത്തകിയും ചിത്രകാരിയുമായ അശ്വതി, നൃത്തവും ചിത്രകലയും കൂട്ടിച്ചേര്‍ത്ത് സ്റ്റെന്‍സില്‍ രൂപത്തിൽ ഫഹദിന്‍റെ ചിത്രം വരക്കുകയായിരുന്നു.
ഒരുമണിക്കൂര്‍ സമയമെടുത്താണ് അശ്വതി ചിത്രം പൂർത്തീകരിച്ചത്. കാലുകൾ കൊണ്ട് ചിത്രം വരക്കുന്നതും ഒപ്പം നൃത്തം ചെയ്യുന്നതും ഏറെ ശ്രമകരമാണ്. പെയിന്റിന് മുകളില്‍ നിന്ന് കൊണ്ട് നൃത്തം ചെയ്യുന്നത് തെന്നി വീണ് അപകടമുണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്. പരിമിതിക്കുള്ളിൽ നിന്നുകൊണ്ടുള്ള പരിശ്രമത്തിലൂടെ അശ്വതി ചിത്രം പൂർത്തിയാക്കുകയും ചെയ്തു.
കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ മടവനയില്‍ പരസ്യകലാകാരനായ ഡാവിഞ്ചി ഉണ്ണികൃഷ്ണൻ്റെ മകളായ അശ്വതി, മാള പൊയ്യയിലുള്ള എഐഎം ലോ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പ്രശസ്ത ചിത്രകാരൻ
ഡാവിഞ്ചി സുരേഷിന്‍റെ സഹോദര പുത്രിയാണ് ഈ മിടുക്കി. ക്യാമറാമാനായ പ്രജീഷ് ട്രാന്‍സ് മാജിക്കാണ് നൃത്ത ദൃശ്യം പകർത്തിയത്.
"
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
