- Home
- Entertainment
- Spice (Entertainment)
- മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
സോഷ്യൽ മീഡിയയിൽ സജീവമായ ആളാണ് ആര്‍ജെ അമൻ. ഇദ്ദേഹം പങ്കടുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ഇന്നിതാ റീബയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ് അമൻ. ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു ആർ ജെ അമനും റീബ റോയിയും തമ്മിലുള്ള വിവാഹം.

മോശം ഭൂതകാലം..
റീബയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കിട്ടാണ് അമന്‍റെ പിറന്നാള്‍ ആശംസ. മോശം ഭൂതകാലത്തിൽ നിന്നും തന്നെ മോചിപ്പിച്ചവളാണ് റീബ എന്ന് അമന്‍ പറയുന്നു.
എൻ്റെ മനോഹരിയായ നല്ല പകുതി..
‘എൻ്റെ പ്രണയത്തിന് ജന്മദിനാശംസകൾ- ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന സ്ത്രീ. എനിക്ക് ശരിയായ പാത കാണിച്ചു തന്നവളാണ് നീ. എൻ്റെ മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവളാണ്., ജീവിതത്തെ പുതിയ കാഴ്ചപ്പാടോടെ കാണാനുള്ള വഴി എനിക്ക് സമ്മാനിച്ചു. ഇന്നും എപ്പോഴും, നീ എനിക്ക് നൽകിയ ഓരോ സ്‌നേഹത്തിനും ഞാൻ നന്ദിയുള്ളവനായിരിക്കും. എല്ലാത്തിനും നന്ദി, എൻ്റെ മനോഹരിയായ നല്ല പകുതി’, എന്നാണ് അമന്‍റെ വാക്കുകള്‍.
മൂകാംബികയില്‍ വച്ച് വിവാഹം.
കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു അമന്‍റെയും റീബയുടേയും വിവാഹം.
വന്ന് ചേർന്നതാണ് എനിക്ക് ഈ കല്യാണം..
''ജീവിതത്തിൽ ഇഷ്ടമുള്ള ചില കാര്യങ്ങൾ നമ്മൾ തേടി പോകാറുണ്ട്. ചില കാര്യങ്ങൾ വന്ന് ചേരാറുണ്ട്. അങ്ങനെ വന്ന് ചേർന്നതാണ് എനിക്ക് ഈ കല്യാണം. അതു തന്നെയാണ് ഈ ഒരു വിവാഹത്തിലേക്ക് എത്താനുള്ള ഏറ്റവും വലിയ ഹൈലൈറ്റ്", എന്നായിരുന്നു മുന്‍പ് അമന്‍ പറഞ്ഞത്.
മാറി ചിന്തിക്കണമെന്ന് പഠിപ്പിച്ചവള്‍..
‘എന്റെ ലൈഫിലെ വളരെ സ്പെഷ്യലായ ഒരു സ്റ്റേജിൽ എന്റെ ഗൈഡായിരുന്നു റീബ. ഇങ്ങനെയൊക്കെ നമുക്ക് ചിന്തിക്കാല്ലോ, ഇങ്ങനെയൊക്കെ നമുക്ക് കൊണ്ടുപോകാമല്ലോ, നമ്മൾ മാറി ചിന്തിക്കണം എന്നൊക്കെ പഠിപ്പിച്ച് തന്ന ഒരു വ്യക്തി കൂടിയാണ് റീബ’, എന്നും അമന്‍ പറഞ്ഞിരുന്നു.
വീണ നായരും അമനും.
നടി വീണ നായരാണ് ആര്‍ജെ അമന്‍റെ മുന്‍ ഭാര്യ. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് അമനും വീണയും വേർപിരിഞ്ഞത്.

