Asianet News MalayalamAsianet News Malayalam

'ജവാന്‍' ഗെറ്റപ്പിലെത്തി സല്‍മാന്‍ ഖാന്‍റെ ടൈഗര്‍ 3 പോസ്റ്റര്‍ കീറി ഷാരൂഖ് ആരാധകര്‍; പോര്, ഒടുവില്‍ പൊലീസെത്തി

ജവാന്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മള്‍ട്ടിപ്ലെക്സ് തിയറ്റര്‍ കോംപ്ലെക്സിലാണ് സംഭവം

fans of shah rukh khan and salman khan clashed in theatre after srk fans removed tiger 3 posters nsn
Author
First Published Sep 21, 2023, 12:09 AM IST

സിനിമയിലെ സൂപ്പര്‍താരങ്ങളുടെ പേരിലുള്ള ഫാന്‍ ഫൈറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഒരു സാധാരണ കാര്യമാണ്. വെര്‍ച്വല്‍ ലോകത്തുനിന്ന് യഥാര്‍ഥ ലോകത്തേക്ക് അത്തരത്തിലുള്ള പോര്‍മുഖങ്ങള്‍ അപൂര്‍വ്വമായി തുറക്കാറുമുണ്ട്. ഇപ്പോഴിതാ താനെയിലെ ഒരു തിയറ്ററില്‍ ആരാധകര്‍ക്കിടയില്‍ നടന്ന ഉന്തും തള്ളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഷാരൂഖ് ഖാന്‍റെയും സല്‍മാന്‍ ഖാന്‍റെയും ആരാധകര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ജവാന്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മള്‍ട്ടിപ്ലെക്സ് തിയറ്റര്‍ കോംപ്ലെക്സിലാണ് സംഭവം. ജവാന്‍ കാണാന്‍ എത്തിയ കിംഗ് ഖാന്‍ ആരാധകര്‍ അവിടെ വച്ചിരുന്ന ടൈഗര്‍ 3 സ്റ്റാന്‍ഡീസില്‍ ചിലത് നശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന സല്‍മാന്‍ ഖാന്‍ ആരാധകര്‍ ഇത് ഏറ്റ് പിടിക്കുകയും പരസ്പരം ഉന്തും തള്ളും ഉണ്ടാവുകയുമായിരുന്നു. പൊലീസ് എത്തി ഷാരൂഖ് ഖാന്‍ ആരാധകരെ നീക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 

അതേസമയം ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടുകയാണ് ജവാന്‍. പഠാന് ശേഷമുള്ള ബോളിവുഡിലെ ഏറ്റവും വലിയ വിജയമാണ് ജവാന്‍. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയാണ് നായിക. ആറ്റ്ലിയുടെയും നയന്‍സിന്‍റെയും ബോളിവുഡ് അരങ്ങേറ്റവുമാണ് ഈ ചിത്രം. അതേസമയം പഠാനില്‍ ഷാരൂഖ് ഖാനൊപ്പം അതിഥിവേഷത്തില്‍ സല്‍മാന്‍ ഖാനും എത്തിയിരുന്നു. ഇരുവരുടെയും കോംബോ തിയറ്ററുകളില്‍ ഏറെ ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാ​ഗമായ ചിത്രങ്ങളാണ് പഠാനും ടൈ​ഗര്‍ 3 ഉും അടക്കമുള്ളവ. അതിനാല്‍ത്തന്നെ ടൈ​ഗര്‍ 3 ല്‍ പഠാന്‍ ആയി ഷാരൂഖ് ഖാനും അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ വിപണിമൂല്യം ഉയര്‍ത്തുന്ന ഘടകവുമാണ് ഇത്. 

ALSO READ : 'ജയിലറി'ന് പിന്നാലെ തമിഴ്നാട്ടില്‍ തിയറ്ററുകള്‍ നിറച്ച് വിശാല്‍; 'മാര്‍ക്ക് ആന്‍റണി'യുടെ 5 ദിവസത്തെ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios