ഗായിക സിത്താരയെ കുറിച്ച് മലയാളികളോട് ഒന്നും പറയേണ്ടതില്ല. അത്രത്തോളമാണ് അവര്‍ ജനങ്ങളിലേക്ക് ലയിച്ചു ചേര്‍ന്നത്. തന്‍റെ സ്വതസിദ്ധമായ ശൈലിയിലും ശബ്ദത്തിലുമുള്ള  ഗാനങ്ങള്‍ അത്രയും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. നിരവധി ചിത്രങ്ങളില്‍ പിന്നണി ഗായികയായി എത്തിയ സിത്താര ടെലിവിഷന്‍ സ്ക്രീനുകളിലൂടെയാണ് മുന്നോട്ടുവന്നത്. ബാന്ഡുകളിലും സജീവമാണിപ്പോള്‍ താരം.

റിയാലിറ്റി ഷോകളില്‍ ജഡ്ജായി എത്തിയും സിത്താര പ്രേക്ഷകരുടെ മനംകവര്‍ന്നു.  സിത്താരയ്ക്കൊപ്പം തന്നെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് മകള്‍ സാവന്‍ ഋതു അഥവാ സായിക്കുട്ടിയേയും. പലപ്പോഴും പാട്ടുകളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ സായുവും എത്തിയിട്ടുണ്ട്. മുപ്പെഴുതും ഉന്‍ കര്‍പനൈകള്‍ എന്ന ചിത്രത്തിലെ സിതാര പാടിയ കണ്‍കള്‍ നീയേ എന്ന ഗാനത്തിന് കവര്‍ വേര്‍ഷനിലാണ് ആദ്യം സായു എത്തിയത്.  നീ മുകിലോ എന്ന് തുടങ്ങുന്ന ഗാനം പാടി അത്ഭുതപ്പെടുത്തി. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ഈ ജാതിക്കാ തോട്ടമായിരുന്നു സായുവിന്‍റെ പാട്ടില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.

ഇപ്പോഴിതാ സിത്താര തന്നെ പാടിയ മധുരരാജയിലെ 'മോഹമുന്തിരി എന്നു തുടങ്ങുന്ന ഗാനവുമായാണ് സായു എത്തുന്നത്. ഇത്തവണ കൂട്ടിന് ഗായിക അഭയ ഹിരണ്‍മിയിയും  കൂട്ടിനുണ്ട്.  അഭയയാണ് പാട്ടിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. എന്തായാലും അമ്മ പാടിയ പാട്ടുമായെത്തിയ സായുവിനെ ഏറ്റെടുക്കുകയാണ് സോഷ്യല്‍ മീഡിയ വീണ്ടും.