ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരം അനുമോളുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. പച്ച നിറത്തിൽ സ്പെഷ്യൽ ഡിസൈന ചൂരിദാർ ആണ് അനുമോളുടെ വേഷം.പുതിയ ഫോട്ടോഷൂട്ട്  മേക്കോവർ കൊണ്ടു മാത്രമല്ല, ചിത്രത്തിലെ  അസാധാരണമായ അതിഥിയുടെ സാന്നിധ്യം കൊണ്ടും  ശ്രദ്ധ നേടുകയാണ്.  

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരം അനുമോളുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. പച്ച നിറത്തിൽ സ്പെഷ്യൽ ഡിസൈന ചൂരിദാർ ആണ് അനുമോളുടെ വേഷം.പുതിയ ഫോട്ടോഷൂട്ട് മേക്കോവർ കൊണ്ടു മാത്രമല്ല, ചിത്രത്തിലെ അസാധാരണമായ അതിഥിയുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധ നേടുകയാണ്. പ്രത്യേഗ വിഭാഗം ഓന്തിനൊപ്പമാണ് അനുവിന്റെ ഫോട്ടോഷൂട്ട്.

View post on Instagram

ഇഗ്വാന എന്ന വിഭാഗം ഓന്തിനൊപ്പം അനു പോസ് ചെയ്യുന്നത് ചിത്രങ്ങളിൽ കാണാം. ചിത്രങ്ങൾക്ക് പുറമെ, രസകരമായ ഷൂട്ടിംഗ് മുഹൂർത്തങ്ങൾ അടങ്ങിയ ബിഹൈൻഡ് ദ സീൻ വീഡിയോകളും അനുമോൾ പങ്കുവച്ചിട്ടുണ്ട്. ഇഗ്വാനയെ ലാളിച്ചുകൊണ്ടും തലയിലേന്തിയുമെല്ലാമുള്ള ഫോട്ടോഷൂട്ട് വളരെ പെട്ടെന്നാണ് വൈറലായത്. ഐഡോട്ട് വെഡ്‌ഡിങ്‌സാണ് ഈ ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്.

View post on Instagram

മലയാള ടെലിവിഷനിൽ ജനപ്രിയ താരങ്ങളിലൊരാളാണ് അനുമോൾ. അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ അനുമോള്‍ സ്റ്റാർമാജിക്കിലൂടെയാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. അവതാരക എന്ന നിലയിലും അനു മിനിസ്‌ക്രീനില്‍ തിളങ്ങിയിട്ടുണ്ട്. നിലവിൽ പാടാത്ത പൈങ്കിളി, സത്യ എന്ന പെൺകുട്ടി തുടങ്ങിയ പരമ്പരകളിലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് അനു.

View post on Instagram