ഫിനാലെ ഷൂട്ടിനെത്തിയ താരങ്ങൾ താമസ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ്.

ബിഗ് ബോസ് സീസൺ മൂന്നിന്റെ ഫിനാലെയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം, ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ ആവേശത്തിലാണ് മത്സരാർത്ഥികൾ. ചെന്നൈയിൽ ഫിനാലെ ഷൂട്ടിനെത്തിയ താരങ്ങൾ താമസ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ്.

ഒരുമിച്ചു നിൽക്കുമ്പോൾ ബിഗ് ബോസ് വീട്ടിൽ ഉരുത്തിരിഞ്ഞ സൌഹൃദങ്ങൾ പ്രേക്ഷകർ ഏറെ ആസ്വദിച്ചിരുന്നു. എന്നാൽ അതുപോലെ തന്നെ ചില അനിഷ്ടങ്ങളും, പിണക്കങ്ങളും സീസണിൽ ഉണ്ടായിരുന്നു. അത് പ്രകടമായ രണ്ടുപേർ പൊളി ഫിറോസും കിടിലം ഫിറോസും ആയിരുന്നു. 

പൊളി ഫിറോസ് പുറത്തുപോകാൻ തന്നെ കാരണമായത് കിടിലൻ ഫിറോസ് ആണെന്ന തരത്തിലായിരുന്നു ഇരുവരുടെയും ഫാൻസ് ആർമികൾ തമ്മിൽ വരെ തർക്കങ്ങളുണ്ടായിരുന്നത്. ഷോയുടെ അച്ചടക്കം ലംഘിച്ചു എന്നാരോപിച്ചായിരുന്നു പൊളി ഫിറോസ്- സജ്നയെ ഷോയിൽ നിന്ന് പുറത്താക്കിയത്. 

എന്നാൽ ഷോയുടെ കാപ്ഷൻ പോലെ 'ഷോ മസ്റ്റ് ഗോ ഓൺ' എന്നാണ് ഇരുവരും തെളിയിക്കുന്നത്. ബിഗ് ബോസ് ഷോ ആയിരുന്നുവെന്നും സൌഹൃദം അതിനപ്പുറമാണെന്നും തെളിയിക്കുന്ന ചില ചിത്രങ്ങളാണ് കിടിലം ഫിറോസ് പങ്കുവച്ചിരിക്കുന്നത്.

View post on Instagram

ഇടവേളയ്ക്ക് ശേഷം കണ്ട ഫിറോസുമാർ പരസ്പരം കെട്ടിപ്പിടിക്കുന്നതും ഉമ്മവയ്ക്കുന്നതുമായ ചിത്രങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. കിടിലം ഫിറോസ് തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് രസകരമായ കമന്റുകളുമായാണ് ആരാധകർ എത്തുന്നത്. എങ്ങനെ നടന്ന പിള്ളാരാ...  എന്നാണ് ചിലർ ചോദിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona