ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അമൽ രാജ്ദേവ് എന്ന നടനെ മലയാളികൾ അടുത്തറിയുന്നത്. 

ക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അമൽ രാജ്ദേവ് എന്ന നടനെ മലയാളികൾ അടുത്തറിയുന്നത്. ചില പരമ്പരകളിലും നാടകത്തിലും സിനിമകളിലുമൊക്കെ ചില വേഷങ്ങൾ ചെയ്തെങ്കിലും ചക്കപ്പഴത്തിലെ കുഞ്ഞുണ്ണിയുടെ വേഷമാണ് അമൽ രാജ്ദേവിന് ശ്രദ്ധ നേടിക്കൊടുത്തത്.

ഇപ്പോഴിതാ അടുത്തിടെ റിലീസ് ചെയ്ത മാലിക്കിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ട് അമൽ. ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രമായ സുലൈമാൻ അലിയുടെ കൂട്ടായി നടക്കുന്ന ഹമീദ് എന്ന കഥാപാത്രത്തെയാണ് അമൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് കാലങ്ങളിൽ പറയുന്ന കഥയിലെ രണ്ട് മേക്കോവറുകളിലായാണ് അമൽ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. 

View post on Instagram

മാലിക്ക് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ താരം തന്നെ പങ്കുവച്ചിട്ടുണ്ട്. എന്നാൽ പലർക്കും അമലിന്റെ മേക്കോവർ വേഷം മനസിലായിട്ടില്ല. ആദ്യാവസാനം ചിത്രത്തിലുള്ള കഥാപാത്രം ചക്കപ്പഴത്തിലെ കുഞ്ഞുണ്ണിയാണെന്ന് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലുള്ള മേക്കോവറാണ് അമൽ നടത്തുന്നത്.

View post on Instagram

സൂര്യ കൃഷ്ണമൂർത്തിയുടെ നാടകങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്നു അമൽ. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയം പഠിച്ചിറങ്ങിയ അമൽ, വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിന്റെ നാടകരൂപം ആയിരത്തിലധികം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. നർത്തകിയാണ് ഭാര്യ ദിവ്യലക്ഷ്മി. ഭാഗ്യലക്ഷ്മിക്കൊപ്പമായിരുന്നു പ്രേമലേഖനത്തിൽ അമൽ വേഷമിട്ടത്.

View post on Instagram