പ്രതിരോധം തന്നെയാണ് പ്രതിവിധി എന്നുപറഞ്ഞുതുടങ്ങുന്ന വീഡിയോയില്‍ ആളുകള്‍ പ്രധാനമായും സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് താരം പങ്കുവയ്ക്കുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പര ഏറെ ശ്രദ്ധേയമാണ്. ഏറെ ആരാധകരുള്ള പരമ്പരയിലെ കഥാപാത്രങ്ങള്‍ എന്നും പ്രേക്ഷകരെ ഏറെ സ്വാധീനിക്കാറുണ്ട്. പൗര്‍ണമിത്തിങ്കളിലെ പൗര്‍ണമി ഇട്ട കൊറോണയെ തടയാനുള്ള നിര്‍ദ്ദേശം അടങ്ങിയ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഗൗരിചേച്ചി പറഞ്ഞാല്‍ ഏങ്ങനെയാണ് തള്ളിക്കളയുക, പൗര്‍ണമിചേച്ചി പൊളിയാണ്, നമുക്കൊന്നിച്ച് നേരിടാം തുടങ്ങിയ കമന്റുകള്‍കൊണ്ട് ആരാധകരും കൊറോണയ്‌ക്കെതിരെ അണിചേര്‍ന്നുകഴിഞ്ഞു.പ്രതിരോധം തന്നെയാണ് പ്രതിവിധി എന്നുപറഞ്ഞുതുടങ്ങുന്ന വീഡിയോയില്‍ ആളുകള്‍ പ്രധാനമായും സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് താരം പങ്കുവയ്ക്കുന്നത്.

View post on Instagram

വിഷ്ണു നായരാണ് താരത്തിനൊപ്പം അഭിനയിക്കുന്ന പെയര്‍ താരം. ഇരുവരുടെയും സ്വതസിദ്ധമായ അഭിനയരംഗങ്ങള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഥാപാത്രങ്ങ
ളോടുള്ള ഇഷ്ടം വ്യക്തമാക്കുന്നതാണ് ഇരുവര്‍ക്കുമായി ആരാധകര്‍ നല്‍കിയ 'പ്രേമി' എന്ന പേര്.