Asianet News MalayalamAsianet News Malayalam

'അത് വിചാരിച്ചതിലും ഹിറ്റായി മാറുകയായിരുന്നു': കൊടുംങ്കാട്ടിലെ റൊമാന്‍സിനെപ്പറ്റി ബിന്നി

സസ്‌പെന്‍സോടെ നടന്ന വിവാഹം ആയതുകൊണ്ടുതന്നെ ഇപ്പോഴും ഇരുവരുടേയും വിശേഷങ്ങള്‍ കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് താല്പര്യവുമാണ്. 

geetha govindam serial geetha Binny about her forest romance experience vvk
Author
First Published Oct 18, 2023, 9:39 AM IST

കൊച്ചി: പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നൂബിനും ബിന്നിയും. കുടുംബവിളക്കും ഗീതാഗോവിന്ദവുമായി ഇരുവരേയും മലയാളക്കര ആഘോഷിക്കുകയുമാണ്. വിവാഹത്തിന് ശേഷമാണ് നൂബിന്റെ ഭാര്യയെപ്പറ്റി ആരാധകര്‍ അറിയുന്നത്. സസ്‌പെന്‍സോടെ നടന്ന വിവാഹം ആയതുകൊണ്ടുതന്നെ ഇപ്പോഴും ഇരുവരുടേയും വിശേഷങ്ങള്‍ കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് താല്പര്യവുമാണ്. 

തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍, മമ്മൂട്ടി പ്രണയിക്കുന്ന ആനി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ബിന്നി സെബാസ്റ്റ്യന്‍ ആയിരുന്നു. വിവാഹശേഷമായിരുന്നു ഗീതാഗോവിന്ദം എന്ന പരമ്പരയിലെ പ്രധാന കഥാപാത്രവുമായി ബിന്നി എത്തിയത്. അതുകൊണ്ടുതന്നെ നൂബിന്റെ ഭാര്യ എന്നതിലുപരിയായി, മറ്റ് മുഖവുരകളൊന്നുമില്ലാതെ ബിന്നിയെ സീരിയല്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് അറിയാം.

സംപ്രേഷണം തുടങ്ങി നാളുകള്‍കൊണ്ട് പ്രേക്ഷകര്‍ സ്വീകരിച്ച പരമ്പരയാണ് 'ഗീതാഗോവിന്ദം. ബിസിനസ് പ്രമുഖനായ കഥാപാത്രം 'ഗോവിന്ദ് മാധവും' ഇരുപത്തിമൂന്നുകാരിയായ 'ഗീതാഞ്ജലി'യും നായകനും നായികയുമായി എത്തുന്ന 'ഗീതാഗോവിന്ദം' പ്രേക്ഷകരുടെ പ്രിയം നേടിയിരിക്കുകയാണ്. കഠിനാധ്വാനംകൊണ്ട് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന 'ഗോവിന്ദ് മാധവിന്റെ'യും എല്ലാവര്‍ക്കും നന്മ മാത്രം ആഗ്രഹിക്കുന്ന 'ഗീതാഞ്ജലി'യുടെയും കഥയാണ് പരമ്പര പറയുന്നത്. 

ഇരുവരുടേയും വിവാഹം കഴിഞ്ഞെങ്കിലും, മുന്‍ കാമുകനായ കിഷോറിനൊപ്പം പോകാനാണ് ഗീതു ആഗ്രഹിക്കുന്നത്. കിഷോര്‍ ചതിയനാണെന്ന് ഗീതുവിനൊഴികെ മറ്റെല്ലാവരും അറിഞ്ഞും കഴിഞ്ഞു. പരമ്പരയുടെ ലേറ്റസ്റ്റ് എപ്പിസോഡുകളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. കാട്ടില്‍ അകപ്പെടുന്ന ഗീതുവും ഗോവിന്ദും തമ്മിലുള്ള റൊമാന്‍സും മറ്റും സോഷ്യല്‍മീഡിയയിലും മറ്റും വൈറലായിരുന്നു.

അതിനെപ്പറ്റി സംസാരിക്കുകയാണ് ബിന്നി, കഴിഞ്ഞദിവസം ക്ലബ് എഫ്.എം-ന് നല്‍കിയ അഭിമുഖത്തിലൂടെ. നല്ല റൊമാന്റിക്കായി തന്നെയാണ് രംഗങ്ങളെല്ലാം ഷൂട്ട് ചെയ്തത്. എല്ലാവരും സ്വീകരിക്കുമെന്നും അറിയാമായിരുന്നു, എന്നാല്‍ സംഗതി ഇത്ര ഹിറ്റാകുമെന്ന് അറിയില്ലായിരുന്നു എന്നാണ് ബിന്നി പറയുന്നത്. 

കൂടാതെ കിഷോര്‍ ചതിക്കുമെന്ന് എല്ലാവര്‍ക്കും മനസ്സിലായെന്നും, അതുകൊണ്ട് പ്രേക്ഷകരെല്ലാം കാണുമ്പോള്‍ പറയുന്നത്, 'എല്ലാവര്‍ക്കും മനസ്സിലായിട്ടും എന്താണ് ഗീതുവിന് മനസ്സിലാകാത്തത്, കിഷോര്‍ ചതിക്കുകയാണെന്ന്' എന്നാണ്. വീട്ടുകാരും വിളിക്കുമ്പോഴെല്ലാം പറയുന്നത് അങ്ങനെതന്നെ. എല്ലാവരോടും പറയാനുള്ളത്, ഇത് സീരിയലാണെന്ന് മാത്രമാണ്. രസകരമായ സംസാരത്തിലൂടെ അഭിമുഖത്തിലും പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ബിന്നിക്ക് കഴിയുന്നുണ്ട്.

'യഥാർത്ഥ ജീവിതത്തിൽ ഞാൻ അത്ര പാവമൊന്നുമല്ല': വിശേഷങ്ങളുമായി ഉഷ

'എന്‍റെ ക്യൂട്ട്നസ് മിസ് ചെയ്യുന്നവര്‍ക്കായി' ട്രെയിന്‍ ജാലകത്തിനരികെ സാധിക; വീഡിയോ ഏറ്റെടുത്ത് ആരാധകർ

Follow Us:
Download App:
  • android
  • ios