കൊറോണ വൈറസിനെ കൊല്ലാൻ ചൈനയിലേക്ക് പോകുകയാണ്. തന്റെ കൂടെ നിരവധി യോദ്ധാക്കളുണ്ട്. ചൈനയിലേക്ക് പോയി വൈറസിനെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ രാഖി സാവന്ത് പറഞ്ഞു.  

മുംബൈ: ലോകമെമ്പാടും കൊറോണ വൈറസ് ഭീത്തിയിൽ കഴിയുന്നതിനിടെ തന്റെ സ്ഥിരം പ്രകടനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി രാഖി സാവന്ത്. സമൂഹമാധ്യമങ്ങളിലെ വിവാദപരാമർശങ്ങളിലൂടെ വാർത്തകളിൽ ഇടംനേടിയതാരമാണ് രാഖി. ഇപ്പോഴിതാ, കൊറോണ വൈറസിനെ തുടച്ചുമാറ്റാൻ ചൈനയിലേക്ക് പോകുകയാണെന്ന തരത്തിൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

കൊറോണ വൈറസിനെ കൊല്ലാൻ ചൈനയിലേക്ക് പോകുകയാണ്. തന്റെ കൂടെ നിരവധി യോദ്ധാക്കളുണ്ട്. ചൈനയിലേക്ക് പോയി വൈറസിനെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ രാഖി സാവന്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണം. ഇനി ആരെയും കൊറോണ ബാധിക്കില്ല. സുഹൃത്തുക്കളെ, നാസയിൽ നിന്ന് പ്രത്യേകം ഓഡർ ചെയ്ത മരുന്ന് തന്റെ പക്കലുണ്ട്. അതിനാല്‍ കൊറോണ ഇല്ലാതാക്കാൻ എളുപ്പമാണെന്നും താരം കൂട്ടിച്ചേർത്തു.

View post on Instagram

'കൊറോണ വൈറസിനെ കൊല്ലാൻ ചൈനയിലേക്ക് പോകുന്നു' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. വിമാനത്തിൽ ഇരുന്നാണ് താരം വീഡിയോ പകർത്തിയിരിക്കുന്നത്. ബൗൺ നിറത്തിലുള്ള ചൈനീസ് തൊപ്പിയും ഓറഞ്ച് നിറത്തിലുള്ള വസ്ത്രവുമാണ് രാഖി ധരിച്ചിരിക്കുന്നത്.

ഇതിനിടെ എയർ ഹോസ്റ്റസ് രാഖിയെ സമീപിക്കുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. വിമാനത്തിൽനിന്ന് ഇറങ്ങി പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ആളുകൾ മാസ്ക് ധരിച്ചാണ് വിമാനത്താവളത്തിലൂടെ നടന്നുനീങ്ങുന്നത്. ചുറ്റും ചൈനീസ് ഭാഷയിൽ എഴുതിയ ഹോർഡിങ്ങ്സുകളും കാണാം. ഇതിന് പിന്നാലെ കൊറോണ വൈറസിനെ പൂർണ്ണമായും കൊന്നെന്ന തരത്തിലും രാഖി വീഡിയോ പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

അതേസയമയം, രാജ്യമടക്കം കൊറോണ വൈറസ് ബാധയെ തുടർന്ന് ‌അതീവ ജാ​ഗ്രതയിലിരിക്കെ ഇത്തരത്തിൽ പരിഹസിച്ചുകൊണ്ട് വീഡിയോ പങ്കുവച്ച താരത്തിനെതിരെ രൂക്ഷവിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.