ഷ്യാനെറ്റിൽ കുറഞ്ഞ സമയത്തിനുള്ളിൽ പ്രേക്ഷക പ്രിയം നേടിയെടുത്ത പരമ്പരകളിൽ ഒന്നാണ്  പാടാത്തപൈങ്കിളി. വ്യത്യസ്തതയുള്ള കഥാവതരണ രീതിയും പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. പരമ്പരയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരായി കഴിഞ്ഞു. പരമ്പരയിലെ കഥാപാത്രങ്ങളായ ദേവയും കണ്മണിയുമെല്ലാം മലയാളികളുടെ വീട്ടിലെ ഒരംഗത്തെ പോലെ ആയിക്കഴിഞ്ഞു എന്ന് പറയാം.

പരമ്പരയിലെ കൺമണിയായി എത്തുന്നത് ടിക് ടോക്കിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മനീഷ മോഹൻ ആണ്. സോഷ്യൽ മീഡിയയിലും സജീവമാണ് മനീഷയിപ്പോൾ. പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. അടുത്തിടെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് മനീഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലും വേഷങ്ങളിലും നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ജീവിത യാഥാർത്ഥ്യങ്ങളോട് 'കൺ‌മണി' നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് പാടാത്തപൈങ്കിളി. പ്രണയത്തിന്‍റെ ഊഷ്മളതയും പകയുടെ ചൂടും  പരമ്പര  തുറന്നുകാട്ടുന്നു. കരുത്തുള്ള ഒരു സ്ത്രീ കഥാപാത്രമായി കൺമണി വളർന്നുവരുന്നതിന്റെ സൂചനകളും പരമ്പര നൽകിത്തുടങ്ങുന്നുണ്ട്.നാടൻ ലുക്കിൽ അതിസാധാരണ പെൺകുട്ടിയായാണ് മനീഷ പരമ്പരയിലെത്തുന്നതെങ്കിലും മോഡേൺ ലുക്കിലുള്ള ഫോട്ടോഷൂട്ടുകളുമായി എത്തി നേരത്തെ തന്നെ താരം ആരാധകരെ ഞെട്ടിച്ചിരുന്നു.