Asianet News MalayalamAsianet News Malayalam

'അമ്മയറിയാതെ' പ്രേക്ഷകർക്ക് സന്തോഷവാർത്ത; അമ്പാടി തിരിച്ചെത്തി

മലയാളികൾ നെഞ്ചേറ്റിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് അമ്മയറിയാതെ. ശ്രീതു കൃഷ്ണൻ മുഖ്യ കഥാപാത്രമായി എത്തിയ പരമ്പര വളരെ പെട്ടെന്ന് പ്രേക്ഷക പ്രിയം നേടിയിരുന്നു. 

Good news for the audience of ammayariyathe Ambadi returned
Author
Kerala, First Published Jun 10, 2021, 4:07 PM IST

ലയാളികൾ നെഞ്ചേറ്റിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് അമ്മയറിയാതെ. ശ്രീതു കൃഷ്ണൻ മുഖ്യ കഥാപാത്രമായി എത്തിയ പരമ്പര വളരെ പെട്ടെന്ന് പ്രേക്ഷക പ്രിയം നേടിയിരുന്നു. ശ്രീതുവിന്റെ ടീച്ചർ അഭിഭാഷക എന്ന കഥാപാത്രത്തെ പോലെ തന്നെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു അമ്പാടിയായി എത്തിയ നിഖിൽ നായരുടേത്.

അമ്പാടിയായി മികച്ച പ്രകടനം കാഴ്ചവെച്ച നിഖില്‍  ഇടയ്ക്ക് വെച്ച് പരമ്പരയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.  നിഖില്‍ പോയതിന് പിന്നാലെ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ അമ്പാടിയായി എത്തുകയും ചെയ്തു. 235ാമത്തെ എപ്പിസോഡിലായിരുന്നു വിഷ്ണു എത്തിയത്. എന്നാൽ അമ്പാടിയുടെ മുഖം മാറിയതില്‍ നിരാശ അറിയിച്ച് ആരാധകരെത്തുകയായിരുന്നു. ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജിൽ ആവശ്യവുമായി നിരവധി കമന്റുകളും എത്തി. 

ഈ മാറ്റം ഒരുതരത്തിലും അംഗീകരിക്കാനാകില്ല എന്നായിരുന്നു കമന്റുകള്‍. എന്നാലിപ്പോഴിതാ പ്രേക്ഷകർക്ക് സന്തോഷം തിരിച്ചെത്തിയിരിക്കുകയാണ്. പുതുതായി സംപ്രേഷണം ചെയ്ത അമ്മയറിയാതെ എപ്പിസോഡിൽ നിഖിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ഒരു ട്രോൾ വീഡിയോയിലും അമ്പാടി തിരിച്ചെത്തിയെന്ന് പറഞ്ഞ് നിഖിലിന്റെ മാസ് എൻട്രിയുടെ വീഡിയോ പങ്കുവച്ചട്ടുണ്ട്.

ഏഷ്യാനെറ്റിൽ ഏറെ പ്രേക്ഷകപ്രീതി നേടി മുന്നോട്ടു പോകുന്ന പരമ്പരയാണ് 'അമ്മയറിയാതെ'. പരമ്പരയിൽ 'അലീന പീറ്റർ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മറുഭാഷാ നടിയായ ശ്രീതു കൃഷ്ണനാണ്. ശ്രീതു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പരമ്പരയാണ് 'അമ്മയറിയാതെ'. എറണാകുളത്താണ് ജനിച്ചതെങ്കിലും വളര്‍ന്നത് കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു. 12 വയസുമുതൽ തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു ശ്രീതു കൃഷ്ണന്‍. 

നര്‍ത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും 10 എണ്‍ട്രതുക്കുള്ള, റംഗൂൺ, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.  പ്രദീപ് പണിക്കരുടെ തിരക്കഥയില്‍ പ്രവീണ്‍ കടയ്ക്കാവൂരാണ് അമ്മയറിയാതെ സംവിധാനം ചെയ്യുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios