Asianet News MalayalamAsianet News Malayalam

ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ 'പെണ്ണുപിടി' യായി കാണാന്‍ എങ്ങനെ കഴിയുന്നു; പൊട്ടിത്തെറിച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ വിമർശനങ്ങളും ട്രോളുകളും നേടുന്ന ആളാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. 

gopi sundar reaction on rumours with new lover and amrutha suresh issue vvk
Author
First Published Nov 8, 2023, 1:47 PM IST

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതൽ വിമർശനങ്ങളും ട്രോളുകളും നേടുന്ന ആളാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. മുൻപ് പലപ്പോഴും ഇത്തരം വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ടെങ്കിലും അടുത്തിടെ ആയി അതിത്തിരി കൂടുതൽ ആണ് എന്നത് വ്യക്തം. ​ഗായിക അമൃത സുരേഷുമായി ഒരു വർഷം മുൻപ് ​ഗോപി വിവാഹിതനായിരുന്നു. 

എന്നാൽ സമീപകാലത്ത് വരുന്ന ചർച്ചകൾ പക്ഷേ ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്നുള്ളതാണ്. ഇതിനെ ചുറ്റിപ്പറ്റിയാണ് പലപ്പോഴും ​ഗോപി സുന്ദറിന് നേരെ വിമർശനങ്ങൾ വരുന്നതും. ചില കമന്റകൾക്ക് കുറിക്കു കൊള്ളുന്ന മറുപടികൾ ​ഗോപി നൽകാറുമുണ്ട്. 

സോഷ്യൽ മീഡിയയിൽ സജീവമായ ​ഗോപി സുന്ദർ നിലവിൽ സ്വിറ്റ്സർലാന്റിൽ ആണ്. ഇവിടെ നിന്നുമുള്ള വീഡിയോകളും ഫോട്ടോകളും ഇ​ദ്ദേഹം പങ്കുവയ്ക്കുന്നുമുണ്ട്. അത്തരത്തിൽ സ്വിറ്റ്സർലാന്റിൽ നിന്നും ​ഗോപി സുന്ദർ പങ്കുവച്ചൊരു ഫോട്ടോയാണ് ഇപ്പോൾ വൈറൽ ആകുന്നത്. ​ഗോപി സുന്ദറിനൊപ്പം ഒരു യുവതിയെയും ഫോട്ടോയിൽ കാണാം. 

ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായതോടെ ഇത് സംബന്ധിച്ച വിശദീകരണവുമായി ഗോപി സുന്ദര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ പോസ്റ്റിലാണ് ഗോപി സുന്ദര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി എന്നത് പോലെ കാര്യങ്ങള്‍ പറയുന്നത്. 

"ഇവിടെ ആര്‍ക്കും ഒരു പ്രശ്നവും ഇല്ല, ഒരു കംപ്ലെയ്ന്‍റും ഇല്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാം ഹാപ്പിയായി പോകുന്നു.നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ. ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു. നമിച്ചു. അരി തീര്‍ന്നെങ്കില്‍ അണ്ണന്‍മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിതരാം''- ഗോപി സുന്ദര്‍ പോസ്റ്റില്‍ പൊട്ടിത്തെറിക്കുന്നു. 

'ലിയോയും വിക്രവും ഫോണിലൂടെ അല്ല നേരിട്ട് ഒന്നിച്ചു': സര്‍പ്രൈസ് ഉടന്‍ ഉണ്ടാകുമോ എന്ന് ചര്‍ച്ച.!

ജയിലറെ വീഴ്ത്താന്‍ കഴിയില്ലെ ദളപതിക്ക്? : ലിയോയ്ക്ക് സംഭവിച്ചതില്‍ ഞെട്ടി വിജയ് ആരാധകര്‍.!

Follow Us:
Download App:
  • android
  • ios