Asianet News MalayalamAsianet News Malayalam

'ആണുങ്ങളും സാന്ത്വനം കാണുന്നുവെന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു';അഞ്ജലി പറയുന്നു

മലയാളികളുടെ ഏറെ പ്രിയപ്പെട്ട ബാലനടിമാരിൽ ഒരാളായിരുന്നു ഗോപിക അനിൽ. 'ബാലേട്ടൻ', 'മയിലാട്ടം' തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ബാലനടിയെന്ന ഇമേജൊക്കെ മാറ്റി ഇപ്പോൾ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മരുമകളായി മാറിയിരിക്കുകയാണ് ഗോപിക.

Gopika Anil says surprising  men are watching Santhwanam
Author
Kerala, First Published Feb 22, 2021, 9:23 AM IST

ലയാളികളുടെ ഏറെ പ്രിയപ്പെട്ട ബാലനടിമാരിൽ ഒരാളായിരുന്നു ഗോപിക അനിൽ. 'ബാലേട്ടൻ', 'മയിലാട്ടം' തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ബാല നടിയെന്ന ഇമേജൊക്കെ മാറ്റി ഇപ്പോൾ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മരുമകളായി മാറിയിരിക്കുകയാണ് ഗോപിക.

കബനിയെന്ന് പരമ്പരയിലൂടെയാണ് ഗോപിക സീരിയൽ ജീവിതം ആരംഭിച്ചത്. എന്നാൽ വൈകാതെ ഷോ അവസാനിച്ചു. ഇപ്പോഴിതാ ഏഷ്യാനെറ്റ് പരമ്പര സാന്ത്വനത്തിലൂടെ അഞ്ജലിയായി മലയാളികളുടെ മനം കവരുകയാണ് താരം.നടൻ സജിനും ഗോപികയും ചേർന്ന് അവതരിപ്പിക്കുന്ന ശിവൻ, അഞ്ജലി കഥാപാത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കലിപ്പനും കാന്താരിയും എന്നറിയപ്പെടുന്ന ഇരുവർക്കും നിരവധി ഫാൻ പേജുകളുമുണ്ട്. സ്വീകാര്യതയെ കുറിച്ചും മറ്റ് സന്തോഷങ്ങളെ കുറിച്ചും ഇ-ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ഗോപിക. 

'ഞാൻ അമ്പരന്നിരിക്കുകയാണ്. എനിക്ക് ഇത്രയും അംഗീകാരം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഏറ്റവും വലിയ ആശ്ചര്യം പുരുഷന്മാരും പരമ്പര  കൂടുതൽ കാണുന്നു എന്നതാണ്. പുരുഷന്മാർ ഒരിക്കലും സീരിയലുകൾ കാണില്ലെന്നും അവർ അത്  വെറുക്കുന്നു എന്നുമാണ് ഞാൻ കരുതിയത്.

പക്ഷേ, സന്ത്വാനത്തിന് കഥ വ്യത്യസ്തമാണ്. ഞാൻ പുറത്തു പോകുമ്പോഴെല്ലാം  'ഇതാ അഞ്ജലി' എന്ന് പറഞ്ഞാണ് എന്നെ തിരിച്ചറിയുന്നത്. ഞങ്ങളുടെ സീനുകളുടെ ചെറിയ വീഡിയോകൾ അവർ എനിക്ക് അയയ്ക്കുന്നു. കൂടുതൽ പുരുഷന്മാർ ഇപ്പോൾ സീരിയലുകൾ കാണാൻ തുടങ്ങി എന്നത് ആവേശം നൽകുന്നതാണ്'- ഗോപിക പറയുന്നു.

ഇത് സ്വീകരിക്കപ്പെടുമോ എന്ന ആകാംക്ഷയിലായിരുന്നു ഞാൻ. കാരണം ഈ ജോഡിക്ക് പ്രതീക്ഷ വളരെ കൂടുതലായിരുന്നു. കല്യാണത്തിനുമുമ്പ്, ശിവനും അഞ്ജലിയും ഒരുമിച്ച് അഞ്ച് രംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവയെല്ലാം വഴക്കായിരുന്നു. ഇപ്പോൾ, ഞങ്ങളുടെ ജോഡിക്ക് നല്ല പ്രതികരണങ്ങൾ ലഭിക്കുന്നത് വളരെ സന്തോഷം നൽകുന്നതാണെന്നും ഗോപിക പറയുന്നു.

ഷോയിൽ നിങ്ങൾ കാണുന്നതുപോലെ തന്നെയാണ് ഷൂട്ടിങ്  സെറ്റും. ഇവിടം ഇപ്പോൾ എല്ലാവർക്കും ഒരു കുടുംബത്തേക്കാൾ വലുതാണ്. ചിപ്പി ചേച്ചിയെ കണ്ടുമുട്ടുന്നതിനുമുമ്പ് എനിക്ക് ഒരു ഭയം ഉണ്ടായിരുന്നു, പക്ഷേ ആ വിടവ് ഇല്ലാതാക്കാൻ അവർ തന്നെ മുൻകൈയെടുത്തു.  ഇവിടത്തെ നിരവധി സഹോദരങ്ങളുടെ ചെറിയ സഹോദരിയായി ഞാൻ ആസ്വദിക്കുകയാണ്. ഓൺ-സ്ക്രീൻ അച്ഛനും അമ്മയും എന്റെ സ്വന്തം മാതാപിതാക്കളെപ്പോലെ തന്നെയാണ്.

Follow Us:
Download App:
  • android
  • ios