സച്ചിൻ അടക്കമുള്ളവരും രജനിക്ക് ആശംസകളുമായി എത്തി.  

മിഴകത്തിന്റെ സ്വന്തം സ്റ്റൈൽ മന്നൻ രജനികാന്തിന്റെ(Rajinikanth) എഴുപത്തിയൊന്നാം പിറന്നാളായിരുന്നു ഇന്ന്. വിവധ മേഖലകളിൽ ഉള്ള നിരവധി പേരാണ് പ്രിയതാരത്തിന് ആശംസയുമായി എത്തിയത്. ഇതിൽ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിന്റെ(Harbhajan ) പിറന്നാൾ ആശംസകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

രജനികാന്തിന്റെ ചിത്രം നെഞ്ചിൽ ടാറ്റൂ ചെയ്തു കൊണ്ടാണ് ഹർഭജൻ സിം​ഗ് പിറന്നാൾ ആശംസകൾ നേർന്നത്. 'എന്റെ നെഞ്ചിൽ സൂപ്പർസ്റ്റാർ. നിങ്ങൾ തന്നെയാണ് 80കളുടെ ബില്ല, 90കളുടെ ബാഷ, 2കെയുടെ അണ്ണാത്തെ', എന്നാണ് ഹർഭജൻ ചിത്രത്തിനൊപ്പം കുറിച്ചത്. പിന്നാലെ കമന്റുമായി രജനി ആരാധകരും എത്തി. 

Scroll to load tweet…

തലൈവർ ഫാൻ ആണോന്നാണ് പലരും ഹർഭജനോട് ചോദിക്കുന്നതിന്. ആരാധകനാണെന്ന് തെളിയിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണമെന്നാണ് മറ്റു ചിർ പറയുന്നത്. ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. നിരവിധി പേരാണ് ചിത്രം റീട്വീറ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തത്. സച്ചിൻ അടക്കമുള്ളവരും രജനിക്ക് ആശംസകളുമായി എത്തി.

അതേസമയം, അണ്ണാത്തെയാണ് രജനികാന്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിരുത്തെ ശിവമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഖുഷ്ബു, മീന, നയന്‍താര, സൂരി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തിയ ചിത്രം കൂടിയായിരുന്നു ഇത്.